കോട്ടയം: ദേശീയോദ്ഗ്രഥന സന്ദേശം സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ‘മൊബൈല്‍ ആപ്’ തയ്യാറാക്കി. ‘ഇന്‍ഡ്യന്‍ ഫ്‌ളാഗ്’ എന്നാണ് മൊബൈല്‍ ആപ്പിന് പേര് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ആപ് ഉദ്ഘാടനം സംസ്ഥാന പോലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് നിര്‍വ്വഹിച്ചു.
വരും തലമുറകളില്‍ ദേശീയ ബോധം വളര്‍ത്താന്‍ പൊതു സമൂഹത്തിന് കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് അറിയിച്ചു. ഇരുപത് ടാബുകളിലായിട്ടാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയുടെ വിവരങ്ങള്‍, മഹാത്മാഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ എം.പത്മകുമാര്‍, പാലാ രൂപതാ പി.ആര്‍.ഓ. ഫാ.ജോസഫ് ആലഞ്ചേരി, ഏകതാ പ്രവാസി ദേശീയ ചെയര്‍മാന്‍ റഹീം ഒലവക്കോട് എന്നിവര്‍ പ്രസംഗിച്ചു.
















