തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിന്റെയും അവരുടെ പിതാവ് ടി.വി ഗോപിനാഥിന്റെയും പേര് ഹോര്‍ട്ടികോര്‍പ്പ് ഇടപാടുമായി ചേര്‍ത്തുകൊണ്ടുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് റെയ്‌ത്തമിത്ര ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ ശാന്തകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വില്‍പന നടത്തുന്നത് വളരെ സുതാര്യമായ രീതിയിലാണ്. കമ്പനി ഡയറക്ടര്‍മാരില്‍ ഒരാളും സാങ്കേതിക ഉപദേഷ്ടാവും മാത്രമാണ് ഗോപിനാഥ്.
ഹോര്‍ട്ടികോര്‍പ്പ് ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുത്ത ശേഷമാണ് കമ്പനിയുമായി കച്ചവടം ഉറപ്പിച്ചത്.
ഹോര്‍ട്ടികോര്‍പ്പ് പ്രതിനിധികള്‍ മൈസൂരില്‍ വന്ന് കമ്പനിയുടെ പ്രവര്‍ത്തനങ്ങളും ഉത്പാദന രീതികളും വിശദമായി പരിശോധിച്ച ശേഷമാണ് ഇടപാടു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. ടെന്‍ഡര്‍ നല്‍കിയല്ല കച്ചവടം.
















