കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെ പോലെയാണ് ഭരണം നടത്തുന്നതെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. ഒരു വര്‍ഷം നഷ്ടപ്പെടുത്തിയതിന് പിണറായി സിപിഎം പ്രവര്‍ത്തകരോട് ഉത്തര പറയേണ്ടി വരും. മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം തികഞ്ഞ പരാജയമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റബ്ബര്‍ ബോര്‍ഡ് ഓഫീസുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ സമരം ചെയ്യുന്നവര്‍ തന്നെയാണ് കൃത്രിമ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ കൂട്ട് നില്‍ക്കുന്നതും. കര്‍ഷക പ്രേമം പറഞ്ഞ് ഇവര്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. ഐ.എസ് ഭീകരര്‍ തടവിലാക്കിയ ഫാ. ഉഴുന്നാലിലിന്റെ മോചനത്തിന് പ്രാര്‍ത്ഥനയില്‍ കാര്യമില്ല. അവര്‍ ആവശ്യപ്പെടുന്ന മോചന ദ്രവ്യം കൊടുക്കണം. ഇതിന് പള്ളികളില്‍ ഒരു ദിവസം വീഴുന്ന നേര്‍ച്ച മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
















