Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെ.പി.എസ്. ഗില്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 07:59 pm IST
in India

ന്യൂദല്‍ഹി: പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരതയുടെ വേരറുത്ത പോലീസ് മേധാവി കെ.പി.എസ്. ഗില്‍ (82) ഓര്‍മയായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ന്യൂദല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഇദ്ദേഹം, ദീര്‍ഘകാലം ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ (ഐഎച്ച്എഫ്) പ്രസിഡന്റായി സേവനമുഷ്ഠിച്ചു.

വൃക്ക രോഗവും ഹൃദ്രോഗവും അലട്ടിയിരുന്ന ഗില്ലിനെ ഈ മാസം പതിനെട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ഹൃദയസ്തംഭനമുണ്ടായി മരിച്ചുവെന്ന് ആശുപത്രിയിലെ വൃക്കരോഗ വിഭാഗം മേധാവി ഡോ.ഡി.എസ്. റാണ അറിയിച്ചു.

ഇന്ത്യന്‍ പോലീസ് സര്‍വീസിലെ ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥനെന്നു പേരെടുത്ത ഗില്ലിന്റെ തിളക്കം ഖാലിസ്ഥാന്‍ ഭീകരവാദം അടിച്ചമര്‍ത്തിയെന്നതു തന്നെ. 1988 മുതല്‍ 1990 വരെയും, 1991 മുതല്‍ 1995ല്‍ വിരമിക്കും വരെയും പഞ്ചാബ് പോലീസ് മേധാവിയായിരുന്ന ഇദ്ദേഹം ഭീകരരെ വേരോടെ പിഴുത് പഞ്ചാബിന് ശാന്തി നല്‍കി. 1989ലാണ് ഇദ്ദേഹത്തിന് പത്മശ്രീ സമ്മാനിച്ചത്.

കന്‍വര്‍ പാല്‍ സിങ് ഗില്‍ എന്ന കെപിഎസ് ഗില്‍ 1958ല്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ ചേര്‍ന്നു. 1984ല്‍ പഞ്ചാബിലെത്തുന്നതുവരെ അസാം, മേഘാലയ സംസ്ഥാനങ്ങളിലായിരുന്നു പ്രവര്‍ത്തനം. പഞ്ചാബ് പോലീസ് മേധാവിയായ ആദ്യ തവണ തന്നെ ഭീകരരുടെ വേരറുക്കാനുള്ള നടപടി തുടങ്ങി. ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍ എന്നു പേരിട്ട നടപടിക്കിടെ സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ചിരുന്ന 41 ഭീകരരെ കൊന്നു, ഇരുന്നൂറിലധികം പേരെ പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരം നടപടികളുണ്ടായി.

ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍ – രണ്ടോടെയാണ് പഞ്ചാബ് ഭീകരമുക്തമായത്. 1984ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിലൂടെയും 1986ലെ ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍ ഒന്നിലൂടെയും തുടങ്ങിവച്ചത് തന്റെ ഇച്ഛാശക്തികൊണ്ട് ഗില്‍ പൂര്‍ത്തിയാക്കി. 1990ല്‍ ഇദ്ദേഹത്തെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും, 1991ല്‍ തിരിച്ചുകൊണ്ടുവന്നു. ഭീകരതയുടെ കനലുകള്‍ അടങ്ങിയിട്ടില്ലെന്ന തിരിച്ചറിവില്‍ തീരുമാനം.

വിരമിച്ച ശേഷം ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ അധ്യക്ഷനായി. അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് ഫെഡറേഷന്‍ പിരിച്ചുവിടുന്നതു വരെ 14 വര്‍ഷം ആ സ്ഥാനത്തിരുന്നു. ഫെഡറേഷന്‍ പിന്നീട് ഹോക്കി ഇന്ത്യയായതോടെ ആ ബന്ധവും അവസാനിപ്പിച്ചു. ഗില്ലിന്റെ കാലത്ത് ഇന്ത്യന്‍ ഹോക്കി ടീം ലോകത്തെ പല പ്രധാന ടൂര്‍ണമെന്റുകളിലും സ്ഥിരക്കാരായിരുന്നു.

അഴിമതിയാരോപണവും ലൈംഗികാരോപണവും ഗില്ലിനെതിരെ ഉയര്‍ന്നെങ്കിലും എല്ലാം അതിജീവിക്കാന്‍ അദ്ദേഹത്തിനായി. ലൈംഗികാരോപണത്തില്‍ ശിക്ഷിക്കപ്പെട്ടു. സുപ്രീംകോടതി ഇടപെട്ട് ജയില്‍ ശിക്ഷ ഒഴിവായെങ്കിലും പിഴ നല്‍കേണ്ടി വന്നു. സഹപ്രവര്‍ത്തകയെ ലൈംഗിക ഉദ്ദേശ്യത്തോടെ തൊട്ടു എന്നായിരുന്നു പരാതി.

1999ല്‍ മനുഷ്യ ബോംബിനെ ഉപയോഗിച്ച് ഇദ്ദേഹത്തെ വധിക്കാനും ശ്രമമുണ്ടായി. രാജ്യാന്തര മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധവും ഗില്ലിന് നേരിടേണ്ടിവന്നു. 2012 ഒളിമ്പിക്‌സിനിടെ ലണ്ടനില്‍ ചെല്ലുന്നതില്‍ നിന്ന് ഇദ്ദേഹത്തെ തടയണമെന്ന ആവശ്യവും ഉയര്‍ന്നു.

ഗില്ലിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സുരക്ഷാ മേഖലയിലെ പ്രവര്‍ത്തനത്തിന്റെ പേരിലാകും ഗില്ലിനെ രാജ്യം ഓര്‍മിക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒളിമ്പ്യന്മാരടക്കം മുന്‍ കായികതാരങ്ങളും അനുശോചിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.