കോഴിക്കോട്: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് തടഞ്ഞ് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.
കേരളം പോലുള്ള സംസ്ഥാനത്ത് വലിയ തോതിലാണ് കന്നുകാലികളെ പീഡിപ്പിക്കപ്പെടുന്നത്. ഇത് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുകഴിഞ്ഞു. പല സംസ്ഥാനങ്ങളിലും വളരെ മുന്നെ ഇത്തരം മൃഗപീഡനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.
















