ധോല : ധോല -ഫസാദിയ പാലത്തിന്റെ നിര്‍മ്മാണം വൈകിപ്പിച്ചത് യുപിഎ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളി പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി പരിഹരിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തും. അസാമില്‍ പുതിയതായി നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2003-ല്‍ വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബിജെപി എംഎല്‍എ ജഗദീഷ് ഭുയാന്‍ ഈ പാലത്തിനായി പരിശ്രമിച്ചത്. അന്ന് അദ്ദേഹം അയച്ച കത്ത് പരിഗണിച്ചാണ് വാജ്പേയി പദ്ധതിക്ക് അനുമതി നല്‍കിയത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ മാറുകയും പാലത്തിന്റെ പണികള്‍ മുടങ്ങുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഈ പാലത്തിനായുള്ള കാത്തിരിപ്പാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതെന്നും മോദി പറഞ്ഞു. അസമിന് മാത്രമല്ല രാജ്യത്തിന് മുഴുവന്‍ അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് ഈ പാലമെന്നും ഗായകനായ ഭൂപെന്‍ ഹസാരിക എന്നപേരിലായിരിക്കും ഈ പാലം അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
















