പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അട്ടപ്പാടി താവളം സ്വദേശികളായ അനു-ശെല്‍വരാജ് ദമ്പതികളുടെ 11 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
പ്രസവസമയത്ത് തൂക്കക്കുറവുണ്ടായിരുന്നതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കുട്ടി.
എന്നാല്‍, നവജാതശിശുവിന്റെ മരണകാരണം എന്തെന്ന ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഇതോടെ ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം എട്ടായി. ഒരു മാസത്തിനിടെ നാല് കുഞ്ഞുങ്ങള്‍ മേഖലയില്‍ മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
















