Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഞ്ചു മകളെ കൊന്ന് അച്ഛന്‍ കനാലില്‍ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 01:59 am IST
in Kerala

കോഴിക്കോട്: ഒന്നരവയസ്സുകാരിയെ കൊന്ന് അച്ഛന്‍ കനാലില്‍ തള്ളി. ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്നും പ്രതി പോലീസിന് മൊഴി നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട കുന്ദമംഗലം പിലാശ്ശേരി കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍ ഷാഹിദയുടെ ഒന്നരവയസ്സുകാരിയായ മകള്‍ ഖദീജത്തുല്‍ മിസ്‌റിയ്യയുടെ മൃതദേഹമാണ് കനോലി കനാലില്‍ നിന്ന് കണ്ടെടുത്തത്. ഷാഹിദയെ കൊന്നതും താനാണെന്ന് പ്രതി വടകര മടപ്പള്ളി സ്വദേശി അബ്ദുല്‍ ബഷീര്‍ (49) മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

അംഗപരിമിതനായ ഇയാള്‍ വെളിപ്പെടുത്തിയതനുസരിച്ച് പോലീസ് നടത്തിയ തെരച്ചിലിലാണ് ഖദീജത്തുല്‍ മിസ്‌റിയ്യയുടെ മൃതദേഹം അരയിടത്തുപാലത്തിനടുത്ത് കനോലി കനാലില്‍ നിന്ന് കണ്ടെത്തിത്. സഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. കളരിക്കണ്ടിയിലെ ഒറ്റമുറി വീട്ടിനകത്ത് ഷാഹിദയുടെ മൃതദേഹം വൈകിട്ടോടെയാണ് നാട്ടുകാര്‍ കണ്ടത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു കരുതിയത്. എന്നാല്‍ ഭര്‍ത്താവ് അബ്ദുല്‍ ബഷീറിനെയും കുഞ്ഞിനെയും കാണാതായതോടെ ദുരൂഹത വര്‍ദ്ധിച്ചു. ചില ബന്ധുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍കൂടി പരിഗണിച്ചതോടെ യുവതിയെ കൊന്നതിനു പിന്നില്‍ ബഷീറിന് പങ്കുണ്ടെന്നു പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നു സിറ്റി പോലീസ് കമ്മിഷണര്‍ ജെ. ജയനാഥിന്റെ നിര്‍ദ്ദേശ പ്രകാരം ചേവായൂര്‍ സിഐ കെ.കെ. ബിജുവിന്റെ നേതൃത്വത്തില്‍ ആറു സ്‌ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

ബുധനാഴ്ച വൈകീട്ടോടെ പാലക്കാട്ടു നിന്നാണ് ബഷീര്‍ പിടിയിലായത്. തുടര്‍ന്നു വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. കുട്ടിയുടെ പിതൃത്വത്തെക്കുറിച്ചുള്ള സംശയവും ഷാഹിദയുടെ പേരില്‍ ബാങ്കിലുള്ള പണം അബ്ദുല്‍ ബഷീറിന്റെ പേരിലാക്കി നല്‍കാത്തതുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ആദ്യം മകളെയും പിന്നീട് ഷാഹിദയെയും ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാവിലെ ഏഴോടെ പ്രതിയെ അരയിടത്തുപാലത്ത് മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തെത്തിച്ചു പരിശോധന നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ജെ. ജയനാഥ്, നോര്‍ത്ത് അസിസ്റ്റന്റ് കമീഷണര്‍ പൃഥ്വീരാജ്, ചേവായൂര്‍ സിഐ കെ.കെ. ബിജു, കുന്ദമംഗലം എസ്‌ഐ എസ്. ശ്രീജേഷ്, മെഡിക്കല്‍ കോളജ് എസ്‌ഐ സി.ആര്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. സിഐ കെ.കെ. ബിജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

ആദ്യവിവാഹം വേര്‍പെടുത്തിയ ഷാഹിദ ആലുംതോട്ടത്തില്‍ വീടുവെച്ചു താമസിക്കുകയായിരുന്നു. ഇവര്‍ക്ക് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. ഇവര്‍ പിതാവിനൊപ്പമാണ് താമസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.