Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജേന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി; സബ്കളക്ടര്‍ക്ക് കടിഞ്ഞാണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 09:51 pm IST
in Kerala

തിരുവനന്തപുരം: ഇടുക്കി ഭൂമികയ്യേറ്റത്തില്‍ സിപിഐ മന്ത്രിക്കെതിരെയും സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയും വിവാദപരാമര്‍ശങ്ങള്‍ നടത്തിയ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ പിന്തുണ. രാജേന്ദ്രന്റെ കയ്യേറ്റത്തെയും പിണറായി ന്യായീകരിച്ചു. അതേസമയം സബ്കളക്ടറുടെ അധികാരപരിധിയില്‍ വരുന്ന സ്ഥലങ്ങള്‍ തമ്മില്‍ ദൂരമേറെയാണ് എന്നു പറഞ്ഞ് സബ് കളക്ടറുടെ അധികാരം വിഭജിക്കാന്‍, ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണെന്നായിരുന്നു ഭൂമി കയ്യേറ്റം സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറഞ്ഞത്. കൈയേറ്റഭൂമിയാണെന്ന പ്രചാരണം നേരത്തേയുള്ളതാണ്. ആരുടെയും കാല് വെട്ടണമെന്നോ നാല് കാലില്‍ നടത്തണമെന്നോ ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നാണ് രാജേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞത്. എന്തും സൃഷ്ടിക്കാന്‍ വൈഭവമുള്ളവര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ. അങ്ങനെയൊരു നില അവിടെയില്ലെന്ന് സബ് കളക്ടറും പറഞ്ഞിട്ടുണ്ട്.

മൂന്നാറില്‍ വീട് വയ്‌ക്കാന്‍ റവന്യു അധികൃതരുടെ അനുമതി വേണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. സബ് കളക്ടര്‍ ആണ് ഇത് അനുവദിക്കേണ്ടത്. വിപുലമായ പ്രദേശത്തിന്റെ അധിപനാണ് സബ് കളക്ടര്‍. അതുകൊണ്ടുതന്നെ വിദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും സബ് കളക്ടറുടെ ആസ്ഥാനത്തേക്ക് വരേണ്ട അവസ്ഥയുണ്ട്. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ റവന്യു വകുപ്പ് ആലോചിച്ച് ചെയ്യും.

സബ് കളക്ടര്‍ വിവിധ സ്ഥലങ്ങളിലേക്ക് പോയി സിറ്റിംഗ് നടത്തുക പ്രായോഗികമല്ല. ദേവികുളം സബ്കളക്ടറെ മാറ്റുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തില്ല.

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ ആവശ്യകത കണക്കിലെടുത്ത് മാത്രമേ റിസോര്‍ട്ട് നിര്‍മ്മാണം അനുവദിക്കാനാവൂ. ലക്ഷക്കണക്കിനാളുകളാണ് മൂന്നാറിലെത്തുന്നത്. വന്നുപോകുന്നവരും താമസസൗകര്യം തേടുന്നവരുമുണ്ട്. അത്തരം ആളുകളുടെ കണക്കെടുത്ത് റിസോര്‍ട്ട് നിര്‍മാണം ക്രമീകരിക്കാനാണ് നിര്‍ദ്ദേശം. തോന്നിയ പോലെ പറ്റില്ല. മൂന്നാറില്‍ കൈയേറ്റം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല.

എന്നാല്‍ നൂറ്റാണ്ടുകളായി താമസിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവില്ല. ഏപ്രില്‍ അവസാനത്തോടെ ഇടുക്കിയിലെ പട്ടയ നടപടികള്‍ പൂര്‍ണതയിലെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനാവശ്യമായ നടപടികള്‍ റവന്യുവകുപ്പ് ത്വരിതഗതിയില്‍ സ്വീകരിച്ചുവരികയാണ്.

1977 ജനുവരി ഒന്നിന് ശേഷമുള്ള കുടിയേറ്റങ്ങളെല്ലാം കൈയേറ്റങ്ങളാണ്. റവന്യു അധികൃതര്‍ക്ക് കൈയേറ്റ രേഖകളുടെ പരിശോധനയ്‌ക്ക് പോലും തടസ്സം നേരിടുന്നുവെന്ന ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെപ്പറ്റി ചോദിച്ചപ്പോള്‍ 450 വര്‍ഷങ്ങളായി താമസിക്കുന്ന ആളുകളൊക്കെ അവിടെയുണ്ട്, അവരോട് പോയി കൈയേറ്റക്കാരാണ് എന്ന് പറഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ ചൂടായെന്ന് വരും എന്നായിരുന്നു മറുപടി.

മന്ത്രിമാരായ എം.എം.മണി, ഇ.ചന്ദ്രശേഖരന്‍, കെ.രാജു, എംഎല്‍എമാരായ എസ്.രാജേന്ദ്രന്‍, ഇ.എസ്.ബിജിമോള്‍, പി.ജെ.ജോസഫ്, റോഷി അഗസ്റ്റിന്‍, ജോയ്‌സ് ജോര്‍ജ് എംപി, അഡ്വക്കറ്റ് ജനറല്‍ എം.കെ.ദാമോദരന്‍, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.