ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ വ്യാപാരികളെ കടയില്‍ കയറി മര്‍ദ്ദിച്ചു. പത്തോളം വരുന്ന സംഘമാണ് ഇന്നലെ വൈകിട്ട് കടയില്‍ കയറി വ്യാപാരികളെ മര്‍ദിച്ചത്. പത്മാ ഫാര്‍മസി ജീവനക്കാരന് രാജീവ്, തൃശൂര്‍ ഫാഷന്‍ ജ്വല്ലറി ജീവനക്കാരന് ഷെറീഫ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.കടയുടെ വശത്ത് മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.ഷൊര്‍ണൂര്‍ സന്തോഷ് ആര്‍ക്കേഡില്‍ സ്റ്റേഷനറി കടയില്‍ വന്നവര്‍ കടയുടെ പുറക് വശത്തുള്ള കൈ കഴുകുന്ന ടാപ്പിന് സമീപം മൂത്രമൊഴിച്ചത് തൊട്ട കടയിലുള്ള സ്റ്റാഫ് ചോദ്യം ചെയ്തു.
തര്‍ക്കം പരിഹരിച്ച് പോയ ഇവര്‍ പിന്നീട് കൂടുതല്‍ ആളുകളുമായി വന്ന് കടയടമകളെ തല്ലുകയായിരുന്നു.അക്രമത്തില്‍ രാജീവിന്റെ കൈയെല്ല് പൊട്ടിയിട്ടുണ്ട്. ഇയാള്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവുമായി ബന്ധപ്പെട്ട് ചുടുവാലത്തൂര്‍ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാപാരികളെ മര്‍ദ്ദിച്ചതില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: