മിനി മാത്യു, കളിവീട്
കൊച്ചി: പാലാരിവട്ടത്തെ ഡേ കെയര്‍ സെന്ററില്‍ ഒന്നര വയസ്സുകാരനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പിടിയിലായ സ്ഥാപന ഉടമ മിനി മാത്യുവിന് കോടതി ജാമ്യം നിഷേധിച്ചു. കുന്നുംപുറം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
മിനി മാത്യുവിന് ജാമ്യം നല്‍കുകയാണെങ്കില്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുകയെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് നടപടി.
ഡേ കെയര്‍ സ്ഥാപനങ്ങളില്‍ സിസിടിവി കാമറകള്‍ നിര്‍ബന്ധമാക്കുന്നത് പരിഗണിച്ച് വരികയാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.
















