ദേവികുളം റോഡില്‍ അനുമതിയില്ലാതെ നിര്‍മ്മിക്കുന്ന റിസോര്‍ട്ട്
മൂന്നാര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖകരന്റെ മൂന്നാര്‍ സന്ദര്‍ശനമാണ് അനധികൃത റിസേര്‍ട്ട് നിര്‍മ്മാണത്തിന്റെ കള്ളി വെളിച്ചത്താകാന്‍ കാരണമായത്.
മൂന്നാര്‍-ദേവികുളം റോഡില്‍ ഡിറ്റിപിസിയുടെ പേരില്‍ ബോട്ടാണിക്കല്‍ ഗാര്ഡന് എന്ന് പറഞ്ഞ് നടത്തി വന്ന റിസോര്‍ട്ട് നിര്‍മ്മാണമാണ് കുമ്മനത്തിന്റെ സന്ദര്‍ശനത്തോടെ പുറത്തറിഞ്ഞത്.
മൂന്നാര്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ കയ്യേറ്റം ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ ഞായാറാഴ്ച കുമ്മനം സന്ദര്‍ശം നടത്തിയിരുന്നു.
സന്ദര്‍ശനത്തിന് ശേഷം എംഎംജെയുടെ റിസോര്‍ട്ടില്‍ വച്ച് പത്രസമ്മേളനം നടത്തി. ഈ റിസോര്‍ട്ടിന് പിന്‍ഭാഗത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്ത്തനമെന്താണെന്ന് അദ്ദേഹം ആരാഞ്ഞു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ മറവില്‍ മൂന്നാര്‍ എംഎല്‍എയും സംഘവും അതീവ സുരക്ഷാ മേഖലയില്‍ കുന്നിടിച്ച് നടത്തുന്നത് റിസോര്‍ട്ട് നിര്‍മ്മാണമാണെന്ന് വ്യക്തമായത്.
















