ഭോപ്പാല്‍: വിവാദ പ്രസ്താവന നടത്തിയതിന് സ്ഥാനമൊഴിയേണ്ടിവന്ന ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെ മധ്യപ്രദേശ് പോലീസ് ഉജ്ജൈനില്‍ നിന്ന് അറസ്റ്റു ചെയ്തു. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്‌യെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം വാഗ്ദാനം ചെയ്തുവെന്നാണ് കുന്ദനെതിരായ ആരോപണം.
സംഭവം ഉണ്ടായയുടന്‍ കുന്ദനെ മുഴുവന്‍ ചുമതലകളില്‍ നിന്നും നീക്കിയിരുന്നു. പിന്നീട് കുന്ദന്‍ വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിരപരാധികളെ കൊന്നൊടുക്കുന്ന സിപിഎം നടപടിയില്‍ മനംനൊന്താണ് താന്‍ ഇത്തരം പ്രസ്താവന നടത്തിയതെന്ന് കുന്ദന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രസ്താവനയെത്തുടര്‍ന്ന് പോലീസ് കേസ് എടുത്തു. ഇന്നലെ രാവിലെ ഉജൈനില്‍ വച്ച് പോലീസ് കുന്ദനെ അറസ്റ്റു ചെയ്യുകയായിരുന്നു.
















