കൊച്ചി: ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് പുനര്‍മൂല്യ നിര്‍ണ്ണയം ചെയ്യില്ലെന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ തീരുമാനത്തിനെതിരേ ഹൈക്കോടതിവിധി. ഹര്‍ജിക്കാരായ രണ്ട് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് പുനര്‍ മൂല്യ നിര്‍ണ്ണയം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
രണ്ടുവട്ടം മൂല്യ നിര്‍ണ്ണയം നടത്തിയാണ് ഫലം പ്രസിദ്ധീകരിക്കുന്നതെന്നാണ് സര്‍വകലാശാല തടസം പറഞ്ഞത്. ഈ തീരുമാനം വിദ്യാര്‍ത്ഥികളുടെ മൗലികാവകാശം ലംഘിക്കുന്നതാണെന്ന് ജസ്റ്റീസ് അനു ശിവരാമന്‍ ഉത്തരവില്‍ പറയുന്നു. ശ്രുതി. എസ്, സ്മൃതി. ഇ എന്നവരാണ് അഡ്വ. ജോസഫ് റോണി ജോസ് വഴി ഹര്‍ജി നല്‍കിയത്.
















