ന്യൂദൽഹി: അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ സൈന്യത്തിന് സർവ്വ പിന്തുണയുമായി കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെയ്‌റ്റ്‌ലി. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും രൂക്ഷമായ തരത്തിൽ അതിക്രമങ്ങൾ തുടർന്നാൽ ആരുടെയും അനുവാദം കാത്ത് നിൽക്കാതെ സൈന്യത്തിന് നടപടി എടുക്കാമെന്ന് ജെയ്‌റ്റ്‌ലി പറഞ്ഞു.
പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും വരുന്ന ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സൈന്യത്തിനു കഴിയും. അടിയന്തര സാഹചര്യത്തിൽ പാർലമെന്റിലെ ഒരു നേതാവിനെ വിളിക്കാനോ ആരുടെയും അനുവാദം ലഭിക്കാനോ കാത്ത് നിൽക്കേണ്ട ആവശ്യമില്ലെന്ന് ജെയ്‌റ്റ്‌ലി പറഞ്ഞു.
ഇന്നലെ രാവിലെ പാക് വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിക്കടുത്ത് പറത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിനിടെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ക്കുന്നു എന്ന പേരില്‍ വ്യാജ വീഡിയോകള്‍ പാക് സൈന്യം പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, വീഡിയോയിലുള്ളത് ഇന്ത്യന്‍ പോസ്റ്റുകളല്ലെന്നും അതിര്‍ത്തിയില്‍ ഇത്തരം സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.
















