Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രകൃതിയുടെ നിയോഗം പൃഥുവും അര്‍ചിസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 09:49 am IST
inSamskriti

 

വേനന്റെ ദുര്‍ഭരണം പ്രകൃതിയെ പൊറുതിമുട്ടിച്ചപ്പോള്‍ ദുരിതത്തിലായ പ്രകൃതി വേനനെ നശിപ്പിച്ചു. അപ്പോഴും അരാജകത്വമെന്ന ദുര്‍ഭൂതം പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരുന്നതിനാല്‍ ഒരു സദ്ഭരണത്തിനായി പ്രകൃതി തന്നെ പൃഥുവിനെ നിയോഗിച്ചു. സഹായത്തിനായി പ്രകൃതി തന്നെ അര്‍ചിസായി അംശാവതാരം ചെയ്ത് സ്വയം നിയോഗിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞത് ധര്‍മ്മത്തിന് എപ്പോഴെല്ലാം ഗ്ലാനി സംഭവിക്കുമോ അപ്പോഴെല്ലാം ”തദാത്മാനം സൃജാമ്യഹം” എന്നല്ലേ. ”ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ” എന്നു ഭഗവാന്‍ പറഞ്ഞതുപോലെ പൃഥു അവതാരമുണ്ടായി.

മഹര്‍ഷിമാര്‍ വേനശരീരത്തിലെ കയ്യുടെ ഭാഗം കുടഞ്ഞു. ഇരുകൈകളില്‍ നിന്നുമായി ഒരു സ്ത്രീയും ഒരു പുരുഷനും അവതാരംകൊണ്ടു. അതുകണ്ട് മഹര്‍ഷിമാര്‍ സന്തോഷിച്ചു.

അങ്ങനെ വേനന്റെ ദുഷ്പ്രവൃത്തികള്‍ കാട്ടാളരൂപംകൊണ്ട് വനവാസത്തിലും കര്‍മ്മശേഷിയും വൈഷ്ണവാംശവും സാത്വികരൂപംകൊണ്ട് കര്‍ഷകനും സദ്ഭരണ നേതൃത്വവുമായി മാറി.

”ഏഷ വിഷ്‌ണോര്‍ഭഗവതഃ

കലാഭുവനപാലിനീ

ജയം ച ലക്ഷ്യാഃ സംഭൂതിഃ

പുരുഷസ്യാനപായിനീ”

ഭുവനപാലനചൈതന്യമുള്ള ഭഗവാന്‍ വിഷ്ണുവും ആ ഭഗവാനെ വേര്‍പിരിയാത്ത ഐശ്വര്യമായ ലക്ഷ്മിയുമായിരുന്നു അവര്‍-പൃഥുവും അര്‍ചിസും.

വേനമാതാവായ സുനീഥയുടെ അനുവാദത്തോടെ മഹര്‍ഷിമാര്‍ പൃഥുവിനെ അഭിഷേകം ചെയ്യാനുള്ള ഒരുക്കം തുടങ്ങി. വേനഭരണത്താല്‍ പട്ടിണിയും വരള്‍ച്ചയും ദാരിദ്ര്യദുഃഖങ്ങളും അക്രമങ്ങളും കൊള്ളയും പ്രകൃതി ദ്രോഹ കര്‍മ്മങ്ങളുമായി ജനങ്ങള്‍ വിഷമിക്കുകയായിരുന്നുവെങ്കിലും അഭിഷേക സംരംഭങ്ങള്‍ക്ക് യാതൊരു തടസ്സവുമുണ്ടായില്ല. ആവശ്യമായ സംരംഭങ്ങളെല്ലാം ദേവന്മാര്‍തന്നെ ഒരുക്കി.

സ്വര്‍ണ്ണനിര്‍മ്മിതമായ ശ്രേഷ്ഠസിംഹാസനം തയ്യാറാക്കിക്കൊണ്ടുവന്നത് ധനേശനായ കുബേരന്‍ തന്നെ. പൂര്‍ണചന്ദ്രനെപ്പോലെ പ്രകാശിക്കുന്നതും അമൃത് ഒഴുക്കുന്നതുമായ വെണ്‍കൊറ്റക്കുട ഒരുക്കിക്കൊടുത്തത് രത്‌നാകരനാഥനായ വരുണ ഭഗവാന്‍ തന്നെ. വെണ്‍ചാമരങ്ങള്‍ വായുഭഗവാന്റെ സംഭാവനയായിരുന്നു. യശോദാനകരമായ പൂമാലയെ നല്‍കിയത് ധര്‍മ്മദേവന്‍ തന്നെ. ശ്രേഷ്ഠമായ കിരീടത്തെ ദേവേന്ദ്രന്‍ തന്നെ നല്‍കി. നിയന്ത്രണം സംയമനം നല്‍കുന്ന ചെങ്കോല്‍ യമദേവന്‍ തന്നെയാണ് കൊടുത്തത്.

തലേലെഴുത്തുകാരനായ വിധാതാവു തന്നെ ശ്രേഷ്ഠമായ കവചം നല്‍കി രക്ഷിച്ചു. ഉത്തമമായ ഒരു ഹാരത്തെ സരസ്വതീദേവിയും നല്‍കി. ദീര്‍ഘവീക്ഷണത്തോടെയുള്ള പോരാട്ടവീര്യനായി സാക്ഷാല്‍ ഹരി, സുദര്‍ശന ചക്രം നല്‍കിയനുഗ്രഹിച്ചു. മനോഹര സ്വരൂപം കൊടുത്ത് ശോഭിപ്പിച്ചത് സാക്ഷാല്‍ ശ്രീഭഗവതിയാണ്. ശിവനും പരാശക്തിയും വിശിഷ്ടമായ വാളുകള്‍ പ്രദാനം ചെയ്തനുഗ്രഹിച്ചു. പത്തുചന്ദ്രനെക്കൊണ്ടടയാളപ്പെടുത്തിയ വാള്‍ സദാശിവനും 100 ചന്ദ്രനാല്‍ ശോഭിക്കുന്ന വാള്‍ പരാശക്തിയും കൊടുത്തു.

അമൃതത്വം വഹിച്ച അഞ്ചുപടക്കുതിരകളെ അമൃതകിരണനായ സോമന്‍ പ്രദാനം ചെയ്തു. സൗന്ദര്യപൂര്‍ണമായ ഒരു തേരിനെ വിശ്വകര്‍മ്മാവു തന്നെ പൃഥുവിന് സമര്‍പ്പിച്ചു.

ആടിന്റെയും പശുവിന്റെയും കൊമ്പുകള്‍ ശേഖരിച്ച് അഗ്നി തന്നെ ശക്തമായ വില്ലു തീര്‍ത്തു നല്‍കി. പ്രകാശവേഗത്തില്‍ പായുന്ന ശരങ്ങളെ സഹസ്രകിരണനായ സൂര്യന്‍ തന്നെയാണ് നല്‍കിയത്. എവിടെയും എത്തിച്ചേരാന്‍ കഴിവുള്ള യോഗമയിയായ രണ്ടു പാദുകങ്ങള്‍-മെതിയടികള്‍ നല്‍കി പൃഥ-ഭൂമിദേവി തന്നെ ചവുട്ടാനുള്ള അധികാരം പൃഥു മഹാരാജാവിന് കൊടുത്തു.

നിത്യവും പുഷ്പവര്‍ഷം ചെയ്യാന്‍ അന്തരീക്ഷവും തയ്യാറായി. ഗാന-വാദ്യ-നാട്യ വിദ്യകള്‍ നല്‍കിയത് ആകാശചാരികളായ ഗന്ധര്‍വ-വിദ്യാധരാദികളാണ്. മഹര്‍ഷിമാര്‍ ആശിസു നല്‍കി. വിജയകാഹളത്തിനുള്ള ശംഖു ദാനം ചെയ്തത് ലവണ സമുദ്രം തന്നെയാണ്. പൃഥു മഹാരാജാവിന് ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗമേകാന്‍ സമുദ്രങ്ങളും പര്‍വതങ്ങളും നദികളും തയ്യാറായി. സൂത-മാഗധാദികള്‍ പൃഥുവിനെ സ്തുതിക്കാനാരംഭിച്ചു.

രാജാവായി അധികാരമേറ്റ ഉടനെ തന്നെ സ്തുതിക്കാനാരംഭിക്കുന്നതായിക്കണ്ട് പൃഥുമഹാരാജാവ് മന്ദസ്മിതത്തോടെയും എന്നാല്‍ ഘനഗംഭീരസ്വരത്തിലും അവരോട് പറഞ്ഞു: ”കിമാശ്രയോ മേ സ്തവ ഏഷ യോജ്യതാം” ഞാന്‍ ഇപ്പോള്‍ അധികാരത്തിലേറിയതേയുള്ളൂ. യാതൊന്നും തന്നെ ചെയ്തിട്ടില്ല. ഒന്നും ചെയ്യാത്തവനെ സ്തുതിക്കുന്നത് യോഗ്യമല്ല. നിങ്ങളുടെ സങ്കല്‍പ്പങ്ങള്‍ പൂര്‍ത്തീകരിക്കാത്ത സ്ഥിതിക്ക് ഇപ്പോഴത്തെ സ്തുതി അക്കാലത്തും അസ്ഥാനത്തുമാണ്.

ദേശത്തിന്റെ നേതാവ് എങ്ങനെയിരിക്കണമെന്ന് വാക്കുകളിലൂടെ ആദ്യം തന്നെ അദ്ദേഹം തെളിയിച്ചു. തികഞ്ഞ വിനയാന്വിതനായിരുന്നു അദ്ദേഹം. എന്നാല്‍ സത്യനിഷ്ഠയും ധര്‍മ്മബുദ്ധിയും ആ വാക്കുകളില്‍ പ്രകടമായിരുന്നു. അത് മനസ്സിലാക്കിയാണ് പ്രകൃതി തന്നെ അദ്ദേഹത്തെ രാജാവാക്കിയത്. സ്ഥാനാരോഹണത്തില്‍ പ്രകൃതി വഹിച്ച പങ്ക് പ്രകടമായിരുന്നല്ലോ. ഭൂമി, വെള്ളം, അഗ്നി (ശക്തി), വായു, ആകാശം, ത്രിമൂര്‍ത്തികള്‍, ധര്‍മ്മം, കാലം, സൂര്യന്‍, വിദ്യ, ലക്ഷ്മി ഇവരെല്ലാം അവരുടെ ഭാഗം നിര്‍വഹിച്ചുകൊണ്ടാണ് പൃഥുവിനെ രാജസിംഹാസനത്തില്‍ ഇരുത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പുതിയ വാര്‍ത്തകള്‍

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.