തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ പ്രവര്‍ത്തനം ഇന്നുകൂടി മാത്രം.
എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് എസ്ബിടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
പുതിയ സാമ്പത്തിക വര്‍ഷം പിറക്കുമ്പോള്‍ ഈ ബാങ്കുകള്‍ എസ്ബിഐക്കു കീഴിലാകും.
















