കോഴിക്കോട്: മടങ്ങിവരവിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് അശ്ലീല ഫോണ്‍ സംഭാഷണ ആരോപണത്തെ തുടര്‍ന്ന് രാജിവച്ച മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍.
താനൊരു പരാതിക്കാരനല്ല. മന്ത്രി സഭയിലേക്കുള്ള പുന:പ്രവേശനം ദൂരയാണെന്നും കുടുക്കിയവര്‍ക്കെതിരെ പരാതി നല്‍ക്കുന്നകാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജിവയ്‌ക്കാനുള്ള തീരുമാനം ശരിയായിരുന്നു. രാഷ്‌ട്രീയ ധാര്‍മികതയ്‌ക്കാണ് പ്രധാന്യം നല്‍കിയത്. മന്ത്രിമാരെ സംരക്ഷിക്കലല്ല, രാഷ്‌ട്രീയം സംരക്ഷിക്കലാണ് എല്‍ഡിഎഫ് നയം. അധികാരത്തില്‍ കടിച്ചു തൂങ്ങാതിരുന്നത് നന്നായെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തനം ഇങ്ങനെ വേണോ എന്നത് പൊതുസമൂഹം ചര്‍ച്ചചെയ്യണം. ഈ ചര്‍ച്ച സമൂഹത്തിന് ഗുണകരമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന സൂചനയും ശശീന്ദ്രന്‍ നല്‍കി.
ഒരേ വിഷയത്തില്‍ രണ്ട് അന്വേഷണം വേണോയെന്ന് പരിശോധിക്കണം. സാഹചര്യം മാറി. പൊലീസ് അന്വേഷണം തുടരട്ടെയെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
















