ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വാഹനത്തില്‍ പിന്തുടര്‍ന്ന മദ്യലഹരിയിലായിരുന്ന ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ മോട്ടി ബാഗ് മേല്‍പ്പാലത്തില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
വിമാനത്താവളത്തില്‍നിന്നും തന്റെ ഔദ്യോഗിക വസതിയിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രി. പരാതി ലഭിച്ചതോടെ പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അറസ്റ്റിലായ കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളെ പിന്നീട് ജാമ്യത്തില്‍വിട്ടു. നാലുപേരും മദ്യലഹരിയിലായിരുന്നുവെന്ന് മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി.
















