ന്യൂദല്‍ഹി : ഭീകരാക്രമണങ്ങളുടെ ഭീകരതയും ആള്‍നാശവും ഇന്ത്യക്കാരെ ആരും പഠിപ്പിക്കേണ്ടതില്ല. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയ്‌ക്ക് ഇത്രത്തോളം വാര്‍ത്താ പ്രാധാന്യം കിട്ടിയ മറ്റൊന്നുമില്ല, എന്നാല്‍ ഈ കാലത്ത് ഭീകരാക്രണങ്ങളില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ ആറിരട്ടി ആളുകളില്‍ പ്രണയത്തെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ ഭീകരാക്രമണത്തേക്കാള്‍ മാരകമായ രീതിയിലുള്ള ഭീകരതയും കൊലപാതകങ്ങളുമാണ് പ്രണയം മൂലം സംഭവിക്കുന്നതെന്നാണ് ഈ റിപ്പോര്‍ട്ടില്‍ കാണുന്നത്. ദശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
കഴിഞ്ഞ 15 വര്‍ഷത്തെ കണക്കെടുത്താല്‍ ഭീകരവാദത്തില്‍ കൊല്ലപ്പെട്ടവരേക്കാളും ആറിരട്ടിയോളം ആളുകളാണ് പ്രണയത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്.
2001നും 2015നും ഇടയില്‍ രാജ്യത്ത് 38,585 പേരുടെ ജീവന്‍ നഷ്ടപ്പെട്ടത് പ്രണയം മൂലമാണ്. ഇതേ കാലയളവില്‍ ഭീകരാക്രമണങ്ങളിലെ ആള്‍നാശം 20,000 പേരാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രണയത്തിന്റെ പേരില്‍ 2.6 ലക്ഷം ആളുകളെ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നും പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
















