തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിക്കും.
‘വിശ്വാസ വഞ്ചനയുടെ ഒരുവര്‍ഷം, കണ്ണീരില്‍ കുതിര്‍ന്ന ഒരു വര്‍ഷം’ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാനത്ത് 140 കേന്ദ്രങ്ങളില്‍ മേയ് 27 മുതല്‍ ഒരു മാസം കുറ്റവിചാരയോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ് പറഞ്ഞു.
കുറ്റവിചാരണ യോഗങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ധര്‍മ്മടത്ത് 27ന് ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.
















