കോട്ടയം: ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്ന ഇന്നത്തെ തലമുറയില്‍ നിന്ന് നാടിന്റെ വിശുദ്ധി തിരിച്ചറിയുന്ന തലമുറയായി യുവാക്കള്‍ മാറണമെന്ന് ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി ആര്‍ പ്രസന്നകുമാര്‍ അഭിപ്രായപ്പെട്ടു.
കോട്ടയം ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ബാലഗോകുലം സംസ്ഥാന ബാലമിത്ര ശില്പശാലയുടെ ഉദ്ഘാടന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൃഷിയും ജീവിതവും സമരസപ്പെട്ടു കിടന്ന കാലത്ത് മനുഷ്യന് നന്മ ഉണ്ടായിരുന്നുവെന്നും കൃഷി നശിച്ചപ്പോള്‍ സാംസ്‌കാരികച്യുതി സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിബിര അധികാരി ഡോ. എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിനിമാ സീരിയല്‍ തരാം പ്രതീഷ് നന്ദന്‍ ഉദ്ഘാടനം ചെയ്തു. കുടക്കച്ചിറ വിദ്യാധിരാജ സേവാശ്രമം മഠധിപതി സ്വാമി അഭയാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.ജി. രഞ്ജിത്, മേഖലാ അധ്യക്ഷന്‍ മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.
















