Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് നിയമന തട്ടിപ്പുകേസ് വിസ്മൃതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 06:43 pm IST
in Kerala

ആലപ്പുഴ: മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസ് വരെ ആരോപണ വിധേയമായ പോലീസ് നിയമന തട്ടിപ്പുകേസിന്റെ അന്വേഷണം ഇടതു സര്‍ക്കാരും അട്ടിമറിച്ചു. ചെന്നിത്തലയുടെ അടുപ്പക്കാരനായ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായതോടെയാണ് അന്വേഷണം നിലച്ചത്.

മുന്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസിനും ജീവനക്കാര്‍ക്കും ചില കോണ്‍ഗ്രസുകാര്‍ക്കും തട്ടിപ്പില്‍ ബന്ധമുണ്ടെന്ന് മുഖ്യപ്രതിയായ തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ ശരണ്യ (23) കോടതിയില്‍ മൊഴി നല്‍കിയിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല. നേരത്തെ പിടിയിലായവരില്‍ അന്വേഷണം ഒതുക്കപ്പെട്ടു.

തട്ടിപ്പു നടത്തിയ സംഘത്തിലെ സൂത്രധാരനും ചെന്നിത്തലയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് തൃക്കുന്നപ്പുഴ പാനൂര്‍ തറയില്‍ വീട്ടില്‍ നൈസലി(27)നെ 2015 നവംബര്‍ അവസാനമാണ് അറസ്റ്റുചെയ്തത്. പിന്നീട് അന്വേഷണം മുന്നോട്ടു പോയിട്ടില്ല. ചെന്നിത്തലയുടെ ഹരിപ്പാടുള്ള ഓഫീസിലെ നിത്യസന്ദര്‍ശകനായിരുന്നു ഇയാള്‍. നൈസലാണ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവിധ രേഖകള്‍ ശരണ്യയ്‌ക്ക് നല്‍കിയത്.

ശരണ്യയുടെ അമ്മാവന്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നൈസലും ശരണ്യയുമായി സൗഹൃദത്തിലായതെന്ന് പറയപ്പെടുന്നു. ചെന്നിത്തലയുടെ ഓഫീസും മന്ത്രിയും സംശയ നിഴലിലായതോടെയാണ് അന്വേഷണത്തിന് അകാല ചരമമുണ്ടായത്. ക്രൈംബ്രാഞ്ച് എസ്പി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണം എങ്ങുമെത്താതെ പൂട്ടിക്കെട്ടുകയായിരുന്നു.

ശരണ്യ ഹരിപ്പാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലെത്തി കണ്ടിട്ടുണ്ടെന്നും, മന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസലുമൊന്നിച്ചാണ് രമേശ് ചെന്നിത്തലയെ കണ്ടത്. പിടിയിലായശേഷം മന്ത്രിയുടെ പേര് പറയാതിരിക്കാന്‍ ക്രൈംബ്രാഞ്ച് എസ്പി ഭീഷണിപ്പെടുത്തി. യുവാക്കള്‍ക്ക് പോലീസില്‍ ജോലി തരപ്പെടുത്തുന്നതിനായി ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ സീല്‍ പതിച്ച കത്തുകളാണ് ഉപയോഗിച്ചതെന്നും മൊഴിയിലുണ്ടായിരുന്നു.

പോലീസിലെ വിവിധ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ശരണ്യയും ഹരിപ്പാട് സ്വദേശി രാജേഷും കോടികള്‍ തട്ടിയെടുത്തുവെന്നാണ് കേസ്. അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കനകക്കുന്ന്, കായംകുളം, കരീലക്കുളങ്ങര, ഹരിപ്പാട് സ്റ്റേഷനുകളിലായി 30 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിരന്തരം സമരം നടത്തിയിരുന്ന ഇടതു പാര്‍ട്ടികളും ഇപ്പോള്‍ മൗനത്തിലാണ്. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.

കേസില്‍ കുറ്റപത്രം പോലും ഇതുവരെ കൊടുത്തിട്ടില്ല. സിപിഎം ഉന്നതര്‍ ആരോപണവിധേയരായ പി. കൃഷ്ണപിള്ളക്കേസ് അട്ടിമറിച്ചതിന്റെ പ്രത്യുപകാരമായാണ് കോണ്‍ഗ്രസ് പ്രമുഖര്‍ ആരോപണ വിധേയരായ പോലീസ് നിയമന തട്ടിപ്പ് കേസ് അട്ടിമറിച്ചതെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.