ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്നും രണ്ട് ഗ്രനേഡുകളുമായി സൈനികന്‍ പിടിയില്‍. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.
സുരക്ഷാ പരിശോധനയ്‌ക്കിടെ സൈനികന്റെ ബാഗില്‍ നിന്നുമാണു ഗ്രനേഡുകള്‍ കണ്ടെത്തിയത്. ദല്‍ഹിയിലേക്ക് പോകുന്നതിന് വേണ്ടിയാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയത്.
സൈനികനെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
















