ന്യൂദല്‍ഹി: ആദികവി വാല്‍മീകിയെ അധിക്ഷേപിച്ച ബോളിവുഡ് നടി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്. മതവികാരം വൃണപ്പെടുത്തിയെന്ന പരാതിയില്‍ ലുധിയാനയിലെ പ്രാദേശിക കോടതിയാണ് താരത്തിനെതിരേ വാറണ്ട് അയച്ചത്.
കഴിഞ്ഞവര്‍ഷം സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പരിപാടിക്കിടെ രാഖി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഒമ്പ്തിന് രാഖിക്കെതിരേ അറസ്റ്റ് വാറണ്ട് ഇറക്കുകയായിരുന്നു. എന്നാല്‍ താരം കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നു വീണ്ടും സമന്‍സ് അയക്കുകയായിരുന്നു. ഏപ്രില്‍ 10ന് കേസില്‍ വാദം കേള്‍ക്കും.
അറസ്റ്റ് വാറണ്ടുമായി രണ്ടംഗ ലുധിയാന പോലീസ് സംഘം മുബൈയിലേക്ക് തിരിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്ത വേഷം അണിഞ്ഞ് താരം വിവാദത്തില്‍പ്പെട്ടിട്ടുണ്ട്.
















