Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യം വാങ്ങാന്‍ സമയം നീട്ടി, കൂടുതല്‍ കൗണ്ടറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 02:45 pm IST
in Kerala

മദ്യവില്‍പ്പന ശാലകള്‍ മാറ്റുന്നത് സംബന്ധിച്ച് ജന്മഭൂമി 2016 ഡിസംബര്‍ 18ന് നല്‍കിയ വാര്‍ത്ത

തിരുവനന്തപുരം/കൊച്ചി: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് വഴിയരികിലെ മദ്യശാലകള്‍ ഭൂരിഭാഗവും പൂട്ടിയതിനെ തുടര്‍ന്ന് തുറന്ന് പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് മുന്നില്‍ നീണ്ടനിര. തിരക്ക് നിയന്ത്രാണാതീതമായതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും സംഘര്‍ഷങ്ങളും ഉടലെടുത്തി. ചിലയിടങ്ങളില്‍ പോലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. കടുത്ത വെയിലത്തും മണിക്കൂറുകള്‍ വരി നിന്നാണ് ആളുകള്‍ മദ്യം വാങ്ങിയത്. വില്‍പ്പനശാലകളില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചെങ്കിലും നീണ്ട നിരക്ക് തിരക്ക് കുറവുണ്ടായില്ല.

അതിനിടെ നിലവില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു. പ്രവര്‍ത്തന സമയം രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാക്കി. തിരക്ക് കണക്കിലെടുത്ത് വില്പന കേന്ദ്രങ്ങളില്‍ അധികം കൗണ്ടറുകള്‍ തുടങ്ങാനുള്ള നീക്കവും തുടങ്ങി. എത്രയെണ്ണം പൂട്ടിയെന്നും ഇനി പൂട്ടാനുള്ളവയുടെയും കൃത്യമായ കണക്ക് എക്‌സൈസ് വകുപ്പ് എടുത്ത് വരുന്നതേയൂള്ളൂ.

ലൈസന്‍സുമായി ബന്ധപ്പെട്ട് പ്രാദേശിക പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനാല്‍ ലൈസന്‍സ് അധികാരം വീണ്ടും സര്‍ക്കാരിന്റെ കീഴിലാക്കി ഓര്‍ഡിനന്‍സ് ഇറക്കാനും ആലോചിക്കുന്നു.

ഇതിനിടയില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സമവായത്തിന് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. സുപ്രീം കോടതിയെ വീണ്ടും സമീപിക്കാന്‍ നീക്കം നടത്തുന്നതിനു പുറമേ സര്‍വകഷിയോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

കൂടുതല്‍ മദ്യം വാങ്ങി ഇരട്ടിവിലക്ക് ആവശ്യകാര്‍ക്ക് മറിച്ചു വില്‍ക്കുന്നവരും മദ്യ വില്പനശാലകള്‍ക്ക് മുന്നില്‍ സജീവമായിരുന്നു. കമ്മീഷന്‍ തുക വാങ്ങി ആളുകള്‍ക്ക് മദ്യം വാങ്ങി നല്‍കുന്നവരുടെ എണ്ണവും കൂടി. തിരക്ക് വര്‍ദ്ധിച്ചതോടെ വില്‍പ്പനക്കാരും ബുദ്ധിമുട്ടിലായി.

അതിനിടെ വില്പന ശാലകള്‍ തുറക്കാനുള്ള നീക്കം തടയുന്നത് കോടതിയലക്ഷ്യമാണെന്ന് എക്‌സൈസ് വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മന്ത്രി ജി. സുധാകരന്റെ പ്രസ്താവന വിവാദമായി. സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി മദ്യവില്പന ശാലകള്‍ തുറക്കാന്‍ നീക്കം നടത്തുന്നതായാണ് ആക്ഷേപം.

എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന 179 ബിവറേജസ് കോര്‍പ്പറേഷന്റെ വില്പന ശാലകളില്‍ 130 എണ്ണവും താഴിട്ടു. പതിനൊന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ആറ് എണ്ണത്തില്‍ മദ്യവില്പന നിറത്തേണ്ടിവന്നു. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വന്ന വില്പനശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ വ്യാജ വാറ്റുകാര്‍ സജീവമായി. എറണാകുളം ജില്ലയില്‍ മാത്രം ഇത്തരത്തില്‍ പത്തോളം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തത്. ആലുവയില്‍ വ്യാജ ചാരായ വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത് 700 ലിറ്റര്‍ വാഷും ഇരുപത് ലിറ്റര്‍ വ്യാജ ചാരയവും ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് പിടിച്ചെടുത്തു.

വാഷിനും ചാരായത്തിനും പുറമെ വ്യാജചാരയം ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന ശര്‍ക്കര, സ്റ്റൗ, ഗ്യാസ് സിലിണ്ടര്‍, കൂറ്റന്‍ ഡ്രമ്മുകള്‍, കന്നാസുകള്‍ മറ്റ് ഉപകരണങ്ങള്‍ എന്നിവയും പലയിടത്തു നിന്നും പിടിച്ചെടുത്തു. മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നും ഈസ്റ്റര്‍, വിഷു കച്ചവടം പ്രതീക്ഷിച്ചാണ് വ്യാജവാറ്റ് സജ്ജീവമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.