കൊച്ചി: വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും തെറ്റായ വാര്‍ത്തകളാണ് പുറത്തുവന്നതെന്നും ഹൈക്കോടതി. വിജിലന്‍സുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. വിജിലന്‍സ് ഡയറക്ടറെ നിയന്ത്രിക്കണമെന്നു മാത്രമാണ് പറഞ്ഞത്.
എന്നാല്‍, ചാനല്‍ ചര്‍ച്ചകളില്‍ കോടതിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ പലരും ഉന്നയിച്ചു, കോടതി ചൂണ്ടിക്കാട്ടി.
ജേക്കബ് തോമസിനെതിരെ രണ്ട് ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്. ധനവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടിക്ക് സര്‍ക്കാരിനു നിര്‍ദേശം നല്‍കുക, വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റുക എന്നിവ. ജേക്കബ് തോമസിനെ മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ സവിശേഷാധികാരത്തില്‍പ്പെട്ടതാണെന്നും ഇത്തരം കാര്യങ്ങളില്‍ കോടതി ഇടപെടില്ലെന്നും ഫെബ്രുവരി 16ലെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും കോടതി നിരീക്ഷിച്ചു. രണ്ടാമത്തെ ആവശ്യം പരിഗണിക്കവെ വിജിലന്‍സ് ഡയറക്ടര്‍ ലീവില്‍ പ്രവേശിച്ചതായി അറ്റോണി ജനറല്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ലീവില്‍ പ്രവേശിച്ചതെന്ന് ഹര്‍ജിക്കാരനും ബോധിപ്പിച്ചു.
















