തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥി പീഡനങ്ങള്‍ക്കും തൃശ്ശൂര്‍ എംഇടിഎസ്് എഞ്ചിനീയറിംഗ് കോളേജിലേക്ക് നടന്ന എബിവിപി മാര്‍ച്ചിനുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിലും പ്രതിഷേധിച്ച് എബിവിപി ഇന്നലെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി.
എബിവിപി സംസ്ഥാന സമിതിയംഗം സി.എസ്. അനുമോദ് എഞ്ചിനീയറിംഗ് കോളേജിന് മുന്നില്‍ 48 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു.
ആത്മഹത്യ ചെയ്ത അരുണിന്റെ വീട് എബിവിപി സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
















