തിരുവനന്തപുരം: ഹിന്ദുവിരുദ്ധമനോഭാവം പരമകാഷ്ഠയിലെത്തിയ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കാവിവിരുദ്ധത ഉടനടി അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം ആവശ്യപ്പെട്ടു.
കേരള ക്ഷേത്രസംരക്ഷണസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ക്കും അവരുടേതായ ചിഹ്നങ്ങളോടു കൂടിയ കൊടികളാണുള്ളത്.
കാവിനിറവും കാവിക്കൊടിയും ഹിന്ദുസമൂഹത്തിന്റെ പൊതുസ്വത്തും അവരെ പ്രതിനിധാനം ചെയ്യുന്നതുമാണ്.
മന്ത്രിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സിപിഎമ്മിനൊപ്പം മുസ്ലിം തീവ്രവാദ സംഘടനകളും ചേര്‍ന്നിരിക്കുകയാണ്. വെള്ളായണി ക്ഷേത്രമടക്കം നിരവധിക്ഷേത്രങ്ങളിലെ ഉത്സവപ്പറമ്പുകള്‍ കലാപഭൂമിയാക്കി.
കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വംമന്ത്രിയായ മുതല്‍ ഹിന്ദു വിരുദ്ധ അജണ്ടകളാണ് നടപ്പിലാക്കുന്നത്. ഈ പ്രവണത അവസാനിപ്പിക്കുന്നതിന് സമരപരിപാടികളുമായി ഹിന്ദുസമൂഹത്തെ സജ്ജരാക്കും.
ഒന്നാംഘട്ടത്തില്‍ മുഴുവന്‍ ക്ഷേത്രങ്ങളുടെ മുന്നിലും വിഷുദിനത്തില്‍ കാവിക്കൊടി ഉയര്‍ത്തി പതാകദിനമായി ആചരിക്കുമെന്ന് ഭാര്‍ഗ്ഗവറാം അറിയിച്ചു.
















