ഇരിട്ടി: ലൈംഗിക പീഡനത്തെത്തുടര്‍ന്ന് എഴുപതുകാരി ആത്മഹത്യ ചെയ്ത കേസില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം റിമാന്‍ഡില്‍. ആറളം പന്നിമൂല മാവില വീട്ടില്‍ പി.എം.രാജീവ(43)നെയാണ് പേരാവൂര്‍ സിഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.മാര്‍ച്ച് മുപ്പതിന് ആറു മണിയോടെയാണ് ഇരിട്ടി പയഞ്ചേരി വികാസ് നഗറില്‍ എഴുപതുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഇവര്‍ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
30ന് ഉച്ചക്ക് പ്രതിയുടെ സഹോദരിയും ജനാധിപത്യ മഹിളാ അസ്സോസ്സിയേഷന്‍ നേതാവുമായ സൗദാമിനിയുടെ വീട്ടില്‍ വെച്ചായിരുന്നു പീഡനം .
വൃദ്ധയുടെ ബന്ധു നിര്‍മ്മിക്കുന്ന വീടിന്റെ വയറിങ്ങിനാണ് രാജീവന്‍ ഇവിടെയെത്തിയത്.
വീട് പണി നടക്കുന്നതിനാല്‍ വൃദ്ധക്കും മറ്റമുമുള്ള ഭക്ഷണം പ്രതിയുടെ സഹോദരിയുടെ വീട്ടിലാണ് ഉണ്ടാക്കിയിരുന്നത്.
ഭക്ഷണം കഴിക്കാനായി പ്രതി എത്തിയപ്പോള്‍ വൃദ്ധയും ഇവിടെയുണ്ടായിരുന്നു. പ്രതിയുടെ സഹോദരി വീട്ടിലുണ്ടായിരുന്നില്ല. പീഡനത്തിന് ശേഷം വൃദ്ധ തറവാട്ടുവീട്ടില്‍ എത്തി ജീവനൊടുക്കുകയായിരുന്നു.
ശരീരത്തിലും കൈവിരലുകള്‍ക്കിടയിലും മറ്റും പോറലുകളും പാടുകളും ഉണ്ടായിരുന്നു. പ്രതിയുടെ ശരീരത്തിലും നഖങ്ങള്‍ കൊണ്ടുള്ള ഒമ്പതോളം പാടുകളുണ്ട്. ശരീരത്തില്‍ നിന്നും കിട്ടിയ മുടിയും ബീജവും ഫോറന്‍സിക്ക് പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
















