ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലുളള ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.ഉപ്പലിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് മത്സരം.
ഒമ്പതാം പതിപ്പ്് ഐപിഎല്‍ ഫൈനലില്‍ ഏറ്റുമുട്ടിയ വമ്പന്‍ ടീമകുളാണീവര്‍.അന്ന് റോയല്‍ ചലഞ്ചേഴ്‌സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് കിരീടമണിഞ്ഞു.ഡേവിഡ് വാര്‍ണറുടെയും ബെന്നിന്റെയും മികവിലാണ് സണ്‍റൈസേഴസ് ചാമ്പ്യന്‍ പട്ടം നേടിയത്.
ഈതോല്‍വിക്ക് കണക്കു തീര്‍ക്കാനുളള ഒരുക്കത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ്.പക്ഷെ പ്രമുഖരായ വിരാട് കേഹ്‌ലി, എബി ഡിവില്ലേഴ്‌സ് , കെ.എല്‍ രാഹുല്‍ എന്നിവരെ കൂടാതെയാണ് അവര്‍ കളിക്കളത്തിലിറങ്ങുന്നത്.
ഇരു ടീമുകളിലേയും ചില കളിക്കാര്‍ ട്വന്റി ട്വന്റിയില്‍ ചില നാഴികക്കല്ലുകള്‍ക് അടുത്തെത്തിനില്‍ക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സിന്റെ
വിന്‍ഡീസ് താരമായ ക്രിസ് ഗെയില്‍ ഇന്ന് 63 റണ്‍സ് നേടിയാല്‍ ട്വന്റി ട്വന്റിയില്‍ പതിനായിരം റണ്‍സ് തികയ്‌ക്കുന്ന ലോകത്തെ ആദ്യ ബാറ്റസ്മാനെന്ന റെക്കോഡ് സ്വന്തമാകും.
സണ്‍റൈസേഴ്‌സിന്റെ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ എട്ട് ബൗണ്ടറികള്‍ നേടിയാല്‍ ട്വന്റി ട്വന്റിയില്‍ 700 ല്‍
കൂടുതല്‍ ബൗണ്ടറിയടിക്കുന്ന ലോകത്തെ നാലാമത്തെ ബാറ്റസ്മാനാകും.
ക്രിസ് ഗെയില്‍ (759) ബ്രെന്‍ണ്ടണ്‍ മക്കല്ലം (709), ബ്രാഡ് ഹോഗ് (707) എന്നിവരാണ് വാര്‍ണര്‍ക്ക് മുന്നിലുളളവര്‍. സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ 79 റണ്‍സ്് അടിച്ചെടുത്താല്‍ ട്വന്റി ട്വന്റിയില്‍ 7000 റണ്‍സാകും.
സണ്‍സൈസേഴ്‌സ് വിക്കറ്റ് കീപ്പറായ നമാന്‍ ഓജ ഒരു ക്യാച്ച് കൂടിയെടുത്താല്‍ ട്വന്റി ട്വന്റിയില്‍ 100 ക്യാച്ച് തികയ്‌ക്കാനാകും.കുമാര്‍ സംഗക്കാര (123) എം.എസ് ധോണി (118), ദിനേഷ് കാര്‍ത്തിക് (113),കമ്രാന്‍ അക്മല്‍ (110) എന്നിവരാണ് നൂറില്‍ കൂടുതല്‍ ക്യാച്ചെടുത്ത വിക്കറ്റ് കീപ്പര്‍മാര്‍.
















