ചെന്നൈ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ആര്‍.കെ നഗറില്‍ വിവിധ സ്ഥലങ്ങളില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കാനും അക്രമത്തിനും ശ്രമിച്ച 28പേരെ അറസ്റ്റ് ചെയ്തു. 15 ലക്ഷത്തോളം രൂപ പിടിച്ചെടുക്കുകയും ചെയ്തു.
രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുള്‍പ്പടെ 22 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. എഐഎഡിഎംകെയുടെ ടിടിവി ദിനകരന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതായി ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തമിഴ്‌നാട് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രാജേഷ് ലഖാനിക്ക് പരാതി നല്‍കിയിരുന്നു.
















