Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിറ്റി കീഴടക്കി ചെല്‍സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 04:33 am IST
in Sports

ചെല്‍സിയുടെ ഈഡന്‍ ഹസാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഗോള്‍ നേടുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ കരുത്തരായ സിറ്റിയെ കീഴടക്കി ചെല്‍സിയുടെ ഗംഭീര തിരിച്ചുവരവ്. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനോട് പരാജയപ്പെട്ട ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കിയത്. വിജയത്തോടെ ചെല്‍സി കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. 30 കളികളില്‍ നിന്ന് 72 പോയിന്റാണ് ഒന്നാമതുള്ള ചെല്‍സിക്കുള്ളത്. രണ്ടാമതുള്ള ടോട്ടനത്തേക്കാള്‍ (65 പോയിന്റ്) ഏഴ് പോയിന്റിന്റെ ലീഡാണ് ചെല്‍സിക്കുള്ളത്.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ ഈഡന്‍ ഹസാര്‍ഡിന്റെ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് വിജയം സമ്മാനിച്ചത്. സിറ്റിയുടെ ആശ്വാസഗോള്‍ നേടിയത് സെര്‍ജിയോ അഗ്യൂറോ. പന്ത് കൈവശം വെക്കുന്നതിലും കൂടുതല്‍ ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളും ചെല്‍സി ഗോളി കുര്‍ട്ടോയിസിന്റെ മിന്നുന്ന പ്രകടനവുമാണ് അവര്‍ക്ക് വിജയം നിഷേധിച്ചത്.

കളി തുടങ്ങി പത്താം മിനിറ്റില്‍ തന്നെ ചെല്‍സി ലീഡ് നേടി. സിറ്റി ക്യാപ്റ്റന്‍ വിന്‍സെന്റ് കോംപാനിയെയും ഗോളി വില്ലി കബെല്ലേറേയോയും പരാജയപ്പെടുത്തിയാണ് ബോക്‌സിനുള്ളില്‍ നിന്നുള്ള ഹസാര്‍ഡിന്റെ ഷോട്ട് വലയില്‍ കയറിയത്. വര്‍ദ്ധിത വീര്യത്തോടെ തിരിച്ചടിച്ച സിറ്റി 26-ാം മിനിറ്റില്‍ അഗ്യൂറോയിലൂടെ സമനില പിടിച്ചു. ചെല്‍സി ഗോള്‍കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ബോക്‌സിലേക്ക് എത്തിയ പന്ത് തിബോട്ട് ഡേവിഡ് സില്‍വയ്‌ക്ക് നല്‍കിയത് സിറ്റിയുടെ ലെറോയി സാനെയ്‌ക്കാണ് ലഭിച്ചത്. സാനെയുടെ ഷോട്ട് തിബോട്ട് തടുത്തെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത അഗ്യൂറോ വലചലിപ്പിച്ചു.

എന്നാല്‍ സിറ്റിയുടെ ആശ്വാസത്തിന് ഏതാനും മിനിറ്റുകളുടെ ആയുസാണുണ്ടായിരുന്നത്. പെഡ്രോയോ ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷത്തിലെത്തിച്ച് ഹസാര്‍ഡ് സമനിലപൊട്ടിച്ചു. ഫെര്‍ണാണ്ടീഞ്ഞോയാണ് പെഡ്രോയെ വീഴ്‌ത്തിയത്. പെനാല്‍റ്റി കിക്ക് വില്ലി കബെല്ലേറേ തടുത്തെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത ഹസാര്‍ഡ് ലക്ഷ്യംകാണുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ ആഴ്‌സണലും വിജയവഴിയില്‍ തിരിച്ചെത്തി. വെസ്റ്റ് ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ തകര്‍ത്തത്. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ആഴ്‌സണലിന് പക്ഷേ ആദ്യ പകുതിയില്‍ ഗോള്‍ േനടാന്‍ കഴിഞ്ഞില്ല. പിന്നീട് കളിയുടെ 58-ാം മിനിറ്റില്‍ മെസ്യൂട്ട് ഓസില്‍, 68-ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ട്, 83-ാം മിനിറ്റില്‍ ഒളിവര്‍ ഗിറൗഡ് എന്നിവര്‍ ലക്ഷ്യം കണ്ടതോടെ വിജയം ഗണ്ണേഴ്‌സിനൊപ്പം. 29 കളികളില്‍ നിന്നും 54 പോയിന്റുമായി ആഴ്‌സണല്‍ അഞ്ചാമത്.

മറ്റൊരു മത്സരത്തില്‍ രണ്ടാമതുള്ള ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ടോട്ടനത്തിന്റെ വിജയം. ആറ് മിനിറ്റിനിടെയാണ് ടോട്ടനം മൂന്നുഗോളുകളും നേടിയത്. കളിയുടെ 11-ാം മിനിറ്റില്‍ റൗട്‌ലഡ്ജിലൂടെ സ്വാന്‍സീ മുന്നിലെത്തി. കളിയുടെ 87-ാം മിനിറ്റ് വരെ ഈ നിലനിര്‍ത്താനും അവര്‍ക്കു കഴിഞ്ഞു. പിന്നീട് തിരക്കഥ മാറി. തൊട്ടടുത്ത മിനിറ്റില്‍ ഡെലെ അലിയിലൂടെ ടോട്ടനം സമനില കണ്ടെത്തി.

തുടര്‍ന്ന് പരിക്ക് സമയത്തിന്റെ ആദ്യ മിനിറ്റില്‍ സങ് ഹ്യുങ് മിനും നാലാം മിനിറ്റില്‍ എറിക്‌സണും ലക്ഷ്യം കണ്ടതോടെ വിജയം ടോട്ടനത്തിന് സ്വന്തം. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ സമനിലയില്‍ കുടുങ്ങി. ബേണിമൗത്താണ് 2-2ന് അവരെ പിടിച്ചുകെട്ടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു
Kerala

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

India

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.
Kerala

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

India

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

Samskriti

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

പുതിയ വാര്‍ത്തകള്‍

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

ചെങ്കോട്ട സ്‌ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

ഷോഡശസംസ്‌കാരവും പെണ്‍കുട്ടികളും

പാരമ്പര്യ ഭക്ഷണത്തിന്റെ ഊര്‍ജ്ജത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.