ഡോ. മഹേഷ് ശര്‍മ്മ
ന്യൂദല്‍ഹി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ അരക്കിലോമീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ രാഷ്‌ട്രപതിയുടെ റഫറന്‍സ് തേടുന്നു എന്ന വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. അത്തരത്തിലുള്ള യാതൊരു നടപടികളും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്രടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ്മ പറഞ്ഞു.
ജന്മഭൂമി പ്രസിദ്ധീകരിച്ച മൈ ഇന്ത്യ ടൂറിസം മാഗസിന്‍ പ്രകാശന വേദിക്ക് വെളിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സുപ്രീംകോടതിയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. വിധിയെത്തുടര്‍ന്ന് സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കുകയാണെന്നും കേന്ദ്രടൂറിസം മന്ത്രി പറഞ്ഞു.
















