ന്യൂദല്‍ഹി:2035 ഓടെ ലോകത്ത് മുസ്ലീം കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
നിലവില്‍ മറ്റു മതക്കാരെ അപേക്ഷിച്ച് ക്രിസ്ത്യാനികള്‍ക്കാണ് കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നത്. എന്നാല്‍ ഇരുപതു വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നത് മുസ്ലീങ്ങള്‍ക്കായിരിക്കുമെന്ന് അമേരിക്കയിലെ പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ക്രിസ്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും പ്രായമേറിയവരായതിനാല്‍ അവരുടെ മരണനിരക്ക് കൂടുതലാണ്. അതേസമയം യൗവനപ്രായക്കാരായ മുസ്ലിം ജനസംഖ്യ പ്രത്യുല്‍പ്പാദശേഷി കൂടിയവരാണ്. അതിനാല്‍ 2030നും 2035നും ഇടയില്‍ ക്രിസ്ത്യാനികളെക്കാള്‍ കുടുതല്‍ കുട്ടികള്‍ മുസ്ലീങ്ങള്‍ക്ക് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നുവരുന്ന മതം മുസ്ലീമാണെന്ന 2015ലെ തങ്ങളുടെ വെളിപ്പെടുത്തല്‍ ശരിവയ്‌ക്കുന്ന സൂചനകള്‍ കണ്ടുതുടങ്ങിയതായി പ്യൂ റിസര്‍ച്ച് സെന്റര്‍ വ്യക്തമാക്കി.
















