ന്യൂദല്‍ഹി: കേരളത്തെ ടൂറിസത്തിന്റെ പര്യായമായി വിശേഷിപ്പിക്കാമെന്ന് പാര്‍ലമെന്റ് ഹൗസ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് സി. അംഗഡി എംപി. രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാണ് കേരളം. എല്ലാത്തരം സഞ്ചാരികളേയും ആകര്‍ഷിക്കാന്‍ കേരളത്തിനു കഴിയും.
ജന്മഭൂമി യുടെ ടൂറിസം മാഗസിന്‍ ‘മൈ ഇന്ത്യ’ യുടെ പ്രകാശന ചടങ്ങില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളീയരുടെ കഠിനാധ്വാനവും കഴിവും പ്രശംസനീയമാണ്. എന്നാല്‍ കേരളത്തിനു പുറത്താണ് മലയാളികള്‍ തങ്ങളുടെ കഴിവ് പ്രകടിപ്പി്ക്കുക. ലോക വിനോദസഞ്ചാര മേഖലയില്‍ നിര്‍ണ്ണായക പദവിയില്‍ ഇരിക്കുന്ന മലയാളികള്‍ പലരുണ്ട്. അവരുടെ ഒക്കെ പ്രവര്‍ത്തനം കേരളത്തിനുകൂടി പ്രയോജനപ്പെടണം.
കേന്ദ്ര സര്‍ക്കാര്‍ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാന്‍ ജന്മഭൂമി പോലുള്ള മാധ്യമങ്ങള്‍ ചെയ്യുന്ന സേവനം പ്രശംസനീയമാണ്.സുരേഷ് അംഗഡി പറഞ്ഞു.
















