Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ്ടി: സിമന്റ്, മെഡിക്കല്‍-സര്‍ജിക്കല്‍ ഉപകരണങ്ങളുടെ നികുതി ഭാരം കുറയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 10:18 pm IST
in India

ന്യൂദല്‍ഹി: ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ പാക്കറ്റ് സിമന്റ്, സ്മാര്‍ട്ട് ഫോണുകള്‍, ലേപന ഔഷധങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ കുറഞ്ഞ നികുതി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

പാക്ക് ചെയ്ത സിമന്റിന് നിലവില്‍ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയായ 12.5 ശതമാനവും 125 രൂപയുടെ പി.എം.റ്റി. ഡ്യൂട്ടി, 14.5 ശതമാന നിരക്കില്‍ മൂല്യവര്‍ദ്ധിത നികുതി തുടങ്ങിയവയുള്‍പ്പെടെ മൊത്തം 29 ശതമാനത്തിലധികം നികുതി നല്‍കേണ്ടതുണ്ട്. ഇതോടൊപ്പം കേന്ദ്ര വില്‍പ്പന നികുതി, ഒക്‌ട്രോയ്, പ്രവേശന നികുതി മുതലായവ കൂടി ചേര്‍ക്കുമ്പോള്‍ മൊത്തം നികുതി 31 ശതമാനത്തിലധികം വരും. അതേ സമയം സിമന്റിനുള്ള നിര്‍ദ്ദിഷ്ട ജിഎസ്ടി നിരക്ക് 28 ശതമാനം മാത്രമാണ്.

മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് 6 ശതമാനം കേന്ദ്ര എക്‌സൈസ് തീരുവയും 5 ശതമാനം മൂല്യവര്‍ദ്ധിത നികുതിയുമാണ് നിലവിലുള്ളത്. കേന്ദ്ര വില്‍പ്പന നികുതി, ഒക്‌ട്രോയ്, പ്രവേശന നികുതി എന്നിവയും കൂടി ചേരുമ്പോള്‍ ഇത് 13 ശതമാനത്തില്‍ കൂടുതല്‍ വരും. എന്നാല്‍ ഈ വിഭാഗത്തിനുള്ള നിര്‍ദ്ദിഷ്ട ചരക്ക് സേവന നികുതി നിരക്ക് 12 ശതമാനമാണ്.

ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി, ബയോകെമിക്, സമ്പ്രദായങ്ങളിലെ ലേപന ഔഷധങ്ങളുടെ നികുതിയിലും കുറവുണ്ടാകും. നിലവില്‍ ലേപന ഔഷധങ്ങള്‍ക്ക് 6 ശതമാനം കേന്ദ്ര എക്‌സൈസ് തീരുവയും, 5 ശതമാനം മൂല്യ വര്‍ദ്ധിത നികുതിയുമാണ് ഉള്ളത്. കൂടാതെ കേന്ദ്ര വില്‍പ്പന നികുതി, ഒക്‌ട്രോയ്, പ്രവേശന നികുതി എന്നിവ കൂടി ചേരുമ്പോള്‍ മൊത്തം നികുതി 13 ശതമാനത്തിലധികം വരും.

എന്നാല്‍ ആയുര്‍വേദം ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനമാണ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് നിലവില്‍ 2 ശതമാനം കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയാണ് ചുമത്തുന്നത്. (ഒരു ശതമാനം എക്‌സൈസ് ഡ്യൂട്ടിയും ഒരു ശതമാനം ദേശീയ ദുരന്ത നിവാരണ തീരുവ). സംസ്ഥാനങ്ങളിലെ മൂല്യ വര്‍ദ്ധിത നികുതി നിരക്കുകള്‍ 5 മുതല്‍ 15 ശതമാനം വരെയാണ്. സ്മാര്‍ട്ട്് ഫോണുകള്‍ക്കുള്ള ശരാശരി മൂല്യവര്‍ദ്ധിത നികുതി 12 ശതമാനമാണ്. മൊത്തം നികുതി കണക്കാക്കുമ്പോള്‍ 13.5 ശതമാനത്തിലധികം വരും. നേരെ മറിച്ച്, സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള മൊത്തം ജിഎസ്ടി നിരക്ക് 12 ശതമാനമാണ്. പൂജാ സാമഗ്രികളെ പൂജ്യം നികുതി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാകും.

വിനോദ സേവനങ്ങള്‍ക്കും നികുതി കുറയും

ന്യൂദല്‍ഹി: ചരക്ക് സേവന നികുതിക്ക് കീഴില്‍ സിനിമ തീയറ്ററുകളിലെ ടിക്കറ്റിന്‍മേല്‍ ചുമത്താവുന്ന വിനോദ നികുതി 28 ശതമാനമായിട്ടാണ് അംഗീകരിച്ചത്. ഇപ്പോള്‍ ഇത് ചില സംസ്ഥാനങ്ങളില്‍ ഇത് 100 ശതമാനം വരെയാണ്.

പല സംസ്ഥാനങ്ങളിലും കേബിള്‍ ടി.വിയ്‌ക്കും, ഡി.റ്റി.എച്ച് സേവനങ്ങള്‍ക്കുമുള്ള വിനോദ നികുതി 10 ശതമാനം മുതല്‍ 20 ശതമാനം വരെയാണ്. ഇതിന് പുറമെ 15 ശതമാനം സേവന നികുതിയും ചുമത്തും. എന്നാല്‍ ഈ സേവനങ്ങള്‍ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള നികുതി നിരക്ക് 18 ശതമാനം മാത്രമാണ്.

സര്‍ക്കസ്, ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തം, നാടോടി നൃത്തം, നാടകം മുതലായവയ്‌ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ളത് മൊത്തം ടിക്കറ്റ് വിലയുടെ 18 ശതമാനം എന്ന നിരക്കാണ്. ഇതിന് പുറമേ, ആളൊന്നിന് പ്രവേശനത്തിന് 250 രൂപ വരെ കിഴിവ് നല്‍കാം. നിലവില്‍ ഈ സേവനങ്ങള്‍ക്കെല്ലാം സംസ്ഥാനങ്ങളാണ് നികുതി ചുമത്തുന്നത്.

ചരക്ക് സേവന നികുതി നിലവില്‍ വരുതോടെ വിനോദ സേവന നികുതി കുറയുമെന്ന് മാത്രമല്ല, സേവന ദാതാക്കള്‍ക്ക് മുഴുവന്‍ ഇന്‍പുട്ട്് ടാക്‌സ് ക്രെഡിറ്റിനുള്ള അര്‍ഹതയും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.