ഗാന്ധിനഗര്‍(മധ്യപ്രദേശ്): ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ആര്‍എസ്എസ് കൊടിക്കാല്‍ നശിപ്പിച്ച പത്ത് മുസ്ലിങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. 50 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആവാത്തതുകൊണ്ട് ഇയാളെ കോടതി ജാമ്യത്തില്‍ വിട്ടു.
ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. തങ്ങളുടെ ആരാധനാലയത്തിന് സമീപം ആര്‍എസ്എസ് ശാഖ നടത്തുവാന്‍ പറ്റില്ലെന്ന് പറഞ്ഞ് എത്തിയ സംഘം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും കൊടിക്കാല്‍ നശിപ്പിക്കുകയുമായിരുന്നു.
അതേസമയം സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പോലീസ് വ്യക്തമാക്കി.
















