ന്യൂദല്‍ഹി: ദേശീയ-സംസ്ഥാന പാതകളിലെ അരക്കിലോമീറ്റര്‍ ദൂരപരിധിയിലുള്ള മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.
മദ്യശാലകള്‍ പൂര്‍ണ്ണമായും പാതയോരത്തു നിന്ന് മാറ്റി സ്ഥാപിക്കുന്നതിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള ശ്രമം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എല്ലാ സ്ഥലങ്ങളിലും തടസ്സപ്പെട്ട സാഹചര്യത്തിലാണ് കൂടുതല്‍ സമയം ചോദിച്ചത്.
സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്ന് ദൂരപരിധി പാലിച്ച് പുതിയ സ്ഥലം കണ്ടെത്തുന്നതിന് സമയം ആവശ്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും.
















