ഛത്തര്‍പൂര്‍(മധ്യപ്രദേശ്): ശരീരത്തിന് പുറത്ത് ഹൃദയവുമായി പിറന്ന പെണ്‍കുഞ്ഞ് ജീവനുവേണ്ടി പൊരുതുന്നു. എക്ടോപിയ കോര്‍ഡിസ് എന്ന അപൂര്‍വ്വ വൈകല്യവുമായാണ് കുഞ്ഞ് പിറന്നത്. ഛത്തര്‍പൂര്‍ ജില്ലയിലെ ബുന്ദേല്‍ഖന്ദിലാണ് സംഭവം.
പത്ത് ലക്ഷം കുട്ടികള്‍ ജനിച്ചാല്‍ അതില്‍ എട്ട് ശതമാനം കുഞ്ഞുങ്ങളുടെ ജനനം ഇത്തരത്തിലാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാ ഗാര്‍ഡായി ജോലി നോക്കുന്ന പിതാവ് അരവിന്ദ് പട്ടേല്‍ കുഞ്ഞിന്റെ ചികില്‍സയ്‌ക്ക് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.
കുഞ്ഞിന്റെ ചികില്‍സയ്‌ക്ക് 25 മുതല്‍ 30 ലക്ഷം രൂപ വരെ ആവശ്യമായി വരുമെന്നാണ് ഡോക്ടര്‍മാരുടെ കണക്ക്കൂട്ടല്‍. കുഞ്ഞിനെ ഇപ്പോള്‍ ഗ്വാളിയോറിലെ ഗജ് രാജ മെഡിക്കല്‍ കോളേജിലേയ്‌ക്ക് മാറ്റിയിരിക്കുകയാണ്.
















