ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാല്‍ ഡിജെ പാര്‍ട്ടിക്കിടെ കാണികള്‍ക്കുനേരെ ക്യാമറ വലിച്ചെറിഞ്ഞതായി പരാതി. ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പാര്‍ട്ടിയിലാണ് സംഭവം.
ഷോബിത്ത് എന്ന യുവാവിന്റെ ശരീരത്തിലാണ് കാമറ വന്നു വീണത്. ഇയാള്‍ക്കു നേരിയ പരിക്കു പറ്റിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഷോബിത്ത് പോലീസിനു പരാതി നല്‍കി. അതേസമയം, അനുമതിയില്ലാതെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളുടെ കാമറ അര്‍ജുന്‍ രാംപാല്‍ തട്ടിമാറ്റാന്‍ ശ്രമിച്ചതാണ് സംഭവത്തിനു കാരണമെന്ന് ചില ദൃക്‌സാക്ഷികള്‍ പറഞ്ഞു.
















