ന്യൂദൽഹി: വ്യോമസേനയുടെ സുഖോയ്–30 വിമാനം പരിശീലനപ്പറക്കലിനിടെ കാണാതായി. അസമിലെ തേസ്പൂൽനിന്നു പുറപ്പെട്ട വിമാനമാണ് കാണാതായത്. രണ്ടു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്.
തേസ്പൂരിനു വടക്ക് 60 കിലോമീറ്റർ ദൂരെ വച്ച് ചൈന അതിർത്തിക്കു സമീപമാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്. ദൈനംദിന പരിശീലനത്തിനുപോയ വിമാനമാണ് കാണാതായത്. വ്യോമസേന തിരച്ചിൽ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: