മധുര: ധനുഷിന്റെ മാതാപിതാക്കള്‍ എന്ന് അവകാശപ്പെടുന്ന കതിരേശന്‍ – മീനാക്ഷി ദമ്പതികള്‍ക്ക് പിന്തുണയുമായി നാട്ടുകാരും.
സിനിമാ ഭ്രാന്ത് മൂലം 16ാം വയസില്‍ നാടുവിട്ട കലൈചെല്‍വന്‍ തന്നെയാണെന്നാണ് ധനുഷെന്നാണ് നാട്ടുകാരുടെ വാദം. കലൈചെല്‍വന്‍ പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകരില്‍ ധനുഷിനെ തിരിച്ചറിയുന്നവര്‍ ഇപ്പോഴുമുണ്ട്.
സിനിമാമോഹം കലശലായപ്പോള്‍ ശനിയാഴ്‌ച്ച ദിവസം കത്തെഴുതിവെച്ച് ചെന്നൈക്ക് പോയതാണത്രെ. തുള്ളുവതോ ഇളമൈ കണ്ട നാട്ടുകാരാണ് ധനുഷിനെ തിരിച്ചറിഞ്ഞതെന്നും നാട്ടുകാരനായ സീതാപതി അറിയിച്ചു.
















