തിരുവനന്തപുരം: ജിഷ്ണു കേസില്‍ അറസ്റ്റിലായ ഡോ.എന്‍.കെ.ശക്തിവേലിന് ജാമ്യം ലഭിച്ചതോടെ ഈ കേസില്‍ സര്‍ക്കാരിന്റെ ഒത്തുകളി മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അറസ്റ്റ് വൈകിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാര്‍. ജാമ്യാപേക്ഷയില്‍ വിധി പറയാനിരുന്നതിന്റെ തലേദിവസമായിരുന്നു അറസ്റ്റ. കേസില്‍ നാടകം കളിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നതെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
















