Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ പട്ടയങ്ങളുമായി ഭൂമാഫിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 07:53 am IST
in Kerala

 

ഉടുമ്പന്‍ചോല താലൂക്കില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കയ്യേറ്റക്കാരുടെ പക്കലുള്ള ഭൂമിയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ 1962ല്‍ നടപടികള്‍ ആരംഭിച്ച് 1970 നല്‍കിയ ഒരു പട്ടയം ലഭിച്ചു. ഈ പട്ടയം ഇംഗ്ലീഷിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ഏക്കര്‍ 80 സെന്റ് സ്ഥലത്തിന്റെ പട്ടയത്തില്‍ പതിച്ചിരിക്കുന്ന സീലാണ് വ്യാജ പട്ടയമാണ് തങ്ങളുടെ പക്കല്‍ ലഭിച്ചതെന്ന തിരിച്ചറിവിലേക്ക് റവന്യൂ ഉദ്യോഗസ്ഥരെ എത്തിച്ചത്. സര്‍വ്വെ എന്നതിന് survey എന്നാണ് പട്ടയം അനുവദിച്ചുകൊണ്ടുള്ള സീലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

survey എന്നതാണ് സര്‍വ്വെയുടെ കൃത്യമായ സ്‌പെല്ലിങ്. തെറ്റായ സ്‌പെല്ലിങ് സീലില്‍ ഉപയോഗിച്ചതിനാല്‍ ഈ പട്ടയം വ്യാജമാണെന്ന് കണ്ടെത്താന്‍ റവന്യൂ വകുപ്പിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല. വ്യാജ പട്ടയം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നപടിയുണ്ടായില്ല…

കെഡിഎച്ച്, ചിന്നക്കനാല്‍, എന്നീ വില്ലേജുകളില്‍ സര്‍ക്കാര്‍ ഭൂമിയും പട്ടയഭൂമിയും കയ്യേറ്റഭൂമിയും പൂര്‍ണ്ണമായും വേര്‍തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കോടികള്‍ മുടക്കി റീസര്‍വ്വേ നടത്തിയെങ്കിലും ഇത് പ്രയോഗിക രേഖയാക്കിയിട്ടില്ല. ചിന്നക്കനാലിലാണ് കൃത്യമായ രേഖകളില്ലാതെ സര്‍ക്കാരിന് ഏക്കറുകണക്കിന് ഭൂമിയുള്ളത്. ഇതിനാല്‍ തന്നെ കയ്യേറ്റക്കാര്‍ ഏറെയുള്ളതും ചിന്നക്കനാലിലാണ്.

ഭൂമി കയ്യേറി വ്യാജ പട്ടയം സംഘടിപ്പിച്ച് കൃത്രിമമായി രേഖകളുണ്ടാക്കുന്നതാണ് ഭൂമികയ്യേറ്റക്കാരുടെ ആദ്യ ഘട്ട ജോലി. രേഖകളുണ്ടാക്കിയ വസ്തു മുക്തിയാര്‍ ഇടപാട് വഴി ലക്ഷക്കണക്കിന് രൂപയ്‌ക്ക് മറിച്ച് വില്‍ക്കും. പട്ടയം തരപ്പെടുത്തിയ ഭൂമി ലക്ഷക്കണക്കിന് രൂപയ്‌ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി തട്ടിപ്പ് നടത്തിയ കേസുകളും ചിന്നക്കനാലിലുണ്ട്. പ്രധാനമായും ഒരു കുടുംബമാണ് ചിന്നക്കനാലിലെ ഭൂമി കയ്യേറ്റത്തിന് നേതൃത്വം നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ബന്ധുകളുടെയും തൊഴിലാളികളുടെയും പേരില്‍ ഇവരറിയാതെ പട്ടയം ഒപ്പിച്ചെടുത്ത കേസുകള്‍ നിരവധിയാണ്. ഇതേക്കുറിച്ച് ക്രൈംബ്രാഞ്ചിന്റെ ഓര്‍ഗനൈസിഡ് ക്രൈം വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത പട്ടയങ്ങളില്‍ ഒന്നില്‍ മുത്തയ്യ പാവാട എന്നയാളുടെ പേരില്‍ പട്ടയം കണ്ടു. ഇതേക്കുറിച്ച് അന്വേഷിച്ചിറങ്ങിയപ്പോള്‍ മുത്തയ്യ പാവാട കര്‍ഷക തൊഴിലാളിയാണെന്നും ഇയാള്‍ അറിയാതെ മറ്റൊരാള്‍ പട്ടയം തരപ്പെടുത്തിയതാണെന്നും കണ്ടെത്തി. നൂറുകണക്കിന് കേസുകള്‍ കൈകാര്യം ചെയ്യുന്ന ക്രൈംബ്രാഞ്ചിന് വ്യാജ പട്ടയം സംബന്ധിച്ച അന്വേഷണത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല.

വ്യാജ പട്ടയങ്ങള്‍ ഇങ്ങനെ:

ഏക്കറുകണക്കിന് കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ മധ്യഭാഗത്ത്് ഭൂമാഫിയ കയ്യേറ്റം നടത്തും. പിന്നീട് ഈ ഭൂമിക്ക് വ്യജ പട്ടയം ഉണ്ടാക്കും. കയ്യേറിയ വ്യക്തിയുമായി പുലബന്ധമില്ലാത്തയാളുടെ പേരിലാണ് പട്ടയം തരപ്പെടുത്തുന്നത്. ഈ പട്ടയത്തില്‍പ്പെടുന്ന ഭൂമിയുടെ നാല് ഭാഗവും സര്‍ക്കാര്‍ തരിശ് എന്നാണ് രേഖപ്പെടുത്തുന്നത്. പട്ടയത്തിന് സര്‍വ്വേ നമ്പര്‍ നല്‍കുമെങ്കിലും സബ് ഡിവിഷന്‍ നമ്പര്‍ നല്‍കാറില്ല. കയ്യേറിയ ഭൂമിയെക്കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ സംഘമെത്തിയാല്‍ കയ്യേറ്റക്കാരന്‍ പട്ടയം ഹാജരാക്കും. പട്ടയത്തില്‍ പറയുന്ന ഭൂമി കണ്ടെത്താന്‍ റവന്യൂ സംഘം ഓടിത്തളരുന്നതല്ലാതെ പട്ടയത്തില്‍ പറയുന്ന ഭൂമി കണ്ടെത്താന്‍ കഴിയില്ല. പട്ടയത്തില്‍ പറയുന്ന ഭൂമിയിലായിരിക്കില്ല കയ്യേറ്റം നടത്തിയിരിക്കുന്നത്. ഇത്തരം കുഴഞ്ഞ് മറിഞ്ഞ പ്രശ്‌നങ്ങളാണ് ചിന്നക്കനാല്‍ കെ.ഡി.എച്ച് വില്ലേജുകളില്‍ സര്‍വ്വെയര്‍മാരും റവന്യൂ ഉദ്യോഗസ്ഥരും അനുഭവിക്കുന്നത്.

കയ്യേറ്റക്കാരന്റെ പക്കലുള്ള വ്യാജ പട്ടയങ്ങളില്‍ പിഴവുകള്‍ കണ്ടെത്താന്‍ എളുപ്പമാണ്. ദേവികുളം താലൂക്കിലെ ഒരു വ്യാജ പട്ടയത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ: 2002ല്‍ ഭൂമി പരിശോധന നടത്തിയ പട്ടയത്തില്‍ പട്ടയം നല്‍കിയ വര്‍ഷം 2000. ഇത് 43 സെന്റ് കരഭൂമി. തഹസീര്‍ദാറുടേതായി പട്ടയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒപ്പും സംശയാസ്പദം. ഈ പട്ടയത്തെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്തിയപ്പോള്‍ കാലടി സ്വദേശിയുടെ പേരിലുള്ളതാണ് പട്ടയം എന്ന് വ്യക്തമായി. ഇയാള്‍ കിടപ്പിലുമാണ്. പട്ടയത്തില്‍ പറഞ്ഞിരിക്കുന്ന ഭൂമിയെത്തുറിച്ച് പരിശോധിച്ചപ്പോള്‍ 13 സെന്റ് വരുന്ന പാറക്കെട്ടും. പട്ടയത്തില്‍ 43 സെന്റ് വസ്തുവെന്നാണ് കാണിച്ചിരിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് പട്ടയം വ്യാജമാണെന്ന് വ്യക്തം. ഗുരുതരമായ കുറ്റമാണെങ്കിലും വ്യാജമായി പട്ടയം ഉണ്ടാക്കിയ മാഫിയയെ ചോദ്യം ചെയ്യാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഈ കള്ളപ്പട്ടയം ഇപ്പോഴും റവന്യൂവകുപ്പിന്റെ ഫയലില്‍ അന്വേഷണം കാത്ത് കഴിയുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

Kerala

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

Kerala

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

India

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

പുതിയ വാര്‍ത്തകള്‍

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.