തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ മഹിജയെ സഹായിച്ചതിന് തടവിലായ കെ.എം.ഷാജഹാനെ ജയിലിലടച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ വ്യക്തിവൈരാഗ്യമാണെന്ന് തെളിഞ്ഞതായി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഷാജഹാനെ സി-ഡിറ്റില്‍ നിന്ന് പുറത്താക്കിയത് ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയാണ് കെ.എം.ഷാജഹാനെ സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. 48 മണിക്കൂര്‍ കസ്റ്റഡിയില്‍ കഴിഞ്ഞെന്ന കാരണം ആരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. കേരള സര്‍വീസ് റൂള്‍സ് നിയമപ്രകാരമാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
















