തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജീന്‍സണ്‍ രാജിനെ ചോദ്യം ചെയ്യുന്നതിനു പോലീസ് മനശാസ്ത്ര വിദഗ്ധന്റെ സഹായം തേടി. ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതിനാലാണ് മനശാസ്ത്ര വിദഗ്ധരുടെ സഹായം തേടുന്നതെന്നും പോലീസ് വ്യക്തമാക്കി.
സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണു നടത്തിയതെന്നും ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ എന്ന പരീക്ഷണമാണു നടത്തിയതെന്നും കേഡല്‍ മൊഴി നല്‍കിയിരുന്നു.
തിങ്കളാഴ്ചയാണ് കേഡല്‍ പോലീസ് പിടിയിലായത്. കൊല നടത്തിയത് താനാണെന്നും ഒരേ ദിവസം തന്നെ നാലുപേരെയും തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും കേഡല്‍ സമ്മതിച്ചിരുന്നു.
















