കണ്ണൂര്‍: ജില്ലയിലെ സ്വകാര്യബസ് ജീവനക്കാര്‍ മേയ് നാലു മുതല്‍ അനിശ്ചിതകാലത്തേക്കു പണിമുടക്കുന്നു. 2016-17 വര്‍ഷത്തെ കസ്റ്റമറി ബോണസ് വിതരണം ചെയ്യുക, 2016 ഒക്ടോബര്‍, 2017 ഏപ്രില്‍ എന്നീ രണ്ടു ഗഡു ഡിഎ വര്‍ധന അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു തൊഴിലാളികള്‍ പണിമുടക്കുന്നത്.
യൂണിയനുകള്‍ ഇതുസംബന്ധിച്ചു നല്‍കിയ പരാതിയെ തുടര്‍ന്നു ജില്ലാ ലേബര്‍ ഓഫീസര്‍ മൂന്നുതവണ യോഗം വിളിച്ചുചേര്‍ക്കുകയും ഉടമകള്‍ ബോണസ് തന്നെ നിഷേധിക്കുന്ന നയം സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്കിനു നിര്‍ബന്ധിതരായതെന്നു നേതാക്കള്‍ പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണു വിഷുവിനു മുമ്പ് പണിമുടക്ക് പ്രഖ്യാപിക്കാതിരുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
















