തിരുവനന്തപുരം: എന്തു നേടാനായിരുന്നു ജിഷ്ണുവിന്റെ ബന്ധുക്കള്‍ സമരം നടത്തിയതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിന്റെ മറുപടി. സമരത്തിലൂടെ എന്തു നേടിയെന്ന് ജനങ്ങള്‍ക്കു അറിയാമെന്ന് ശ്രീജിത് പറഞ്ഞു.
കൃഷ്ണദാസിനെ പോലുള്ളവരെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടാനായെന്നു പറഞ്ഞ ശ്രീജിത് പോലീസ് വകുപ്പിലെ ക്രിമിനലുകള്‍ക്കെതിരെ കൂടിയായിരുന്നു തങ്ങളുടെ സമരമെന്നും വ്യക്തമാക്കി.
















