ന്യൂദല്‍ഹി: പെട്രോളിയം കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി പമ്പുടമകള്‍. കമ്മീഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഞായറാഴ്കളില്‍ ഇനിമുതല്‍ പമ്പുകള്‍ തുറക്കില്ലെന്നാണ് പമ്പുടമകളുടെ മുന്നറിയിപ്പ്.
മറ്റു ദിവസങ്ങളില്‍ രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് ആറുവരെയേ പമ്പുകള്‍ തുറക്കുകയുള്ളുവെന്നും ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം വ്യക്തമാക്കി. മെയ് 14 മുതല്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു.
പെട്രോളിയം കമ്പനികള്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും രവി ഷിന്‍ഡെ വ്യക്തമാക്കി. രാജ്യത്തെ 50,000ത്തോളം പമ്പുകള്‍ ഉള്‍പ്പെടുന്നതാണ് പെട്രോളിയം ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം.
















